Skip to main content

കേരള ക്ലെയ്‌സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സിൽ വിവിധ തസ്തികകളിൽ നിയമനം

സംസ്ഥാന വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിൽ പാപ്പിനിശ്ശേരി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലെയ്‌സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലെ ഓരോ ഒഴിവുകളിൽ നിയമനം നടത്തുന്നു.
മെക്കാനിക്കൽ എൻജിനീയർ തസ്തികയിലേക്ക് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. പ്രമുഖ സ്ഥാപനത്തിൽ എർത്ത് മൂവിംഗ്/ കയർ ഡിഫൈബറിംഗ്/ കോക്കനട്ട് പ്രോസസിംഗ് ഉപകരണങ്ങൾ പരിപാലനം ചെയ്തിട്ടുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. ശമ്പള സ്‌കെയിൽ 14620- 25280 രൂപ (ശമ്പള പരിഷ്‌ക്കരണത്തിന് മുമ്പ്).
പേഴ്‌സണൽ മാനേജർ തസ്തികയിൽ എൽ.എൽ.ബി വിത്ത് ലേബർ ലോ/ എം.എസ്.ഡബ്ല്യു/ എം.ബി.എ (എച്ച്.ആർ) ആണ് യോഗ്യത. പേഴ്‌സണൽ/ അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. ശമ്പള സ്‌കെയിൽ 14620- 25280 (ശമ്പള പരിഷ്‌ക്കരണത്തിന് മുമ്പ്).
ഫിനാൻസ് മാനേജർ (കരാർ നിയമനം) തസ്തികയിലേക്ക് അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദവും സംസ്ഥാന/ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ 15 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. അക്കൗണ്ട് ഓഡിറ്റും ജി.എസ്.ടി, ആദായ നികുതി കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം ഉണ്ടാകണം. കമ്പനി ആക്ട്, അക്കൗണ്ടിംഗ് മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര/ സംസ്ഥാന സർക്കാർ നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അറിവ് വേണം. കമ്പ്യൂട്ടറിലുള്ള പ്രവൃത്തി പരിജ്ഞാനം അഭികാമ്യം. പ്രായം 56  വയസ്സിൽ കുറയരുത്. ഏകീകൃത ശമ്പളം 35,000 രൂപ.
മെക്കാനിക്കൽ എൻജിനീയർ, പേഴ്‌സണൽ മാനേജർ തസ്തികയിലേക്കുള്ള അപേക്ഷകർക്ക് ഡിസംബർ ഒന്നിന് 40 വയസ്സ് അധികരിക്കരുത്. എസ്.സി/ എസ്.ടി/ ഒ.ബി.സി വിഭാഗത്തിലുള്ളവർക്ക് സാധാരണ നിലയിലുള്ള വയസ്സിളവ് ലഭിക്കും. അപേക്ഷ നിരസിക്കാനുള്ള അധികാരം മാനേജ്‌മെന്റിൽ നിക്ഷിപ്തമായിരിക്കും. അർഹരായ അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ഡിസംബർ 31നകം ലഭ്യമാക്കണം. അപേക്ഷ അയക്കേണ്ട വിലാസം : മാനേജിംഗ് ഡയറക്ടർ, കേരള ക്ലെയ്‌സ് ആൻഡ് സിറാമിക് പ്രോഡക്ട്‌സ് ലിമിറ്റഡ്, ക്ലെ ഹൗസ്, പാപ്പിനിശ്ശേരി. പി.ഒ - 670561, കണ്ണൂർ ജില്ല.
പി.എൻ.എക്‌സ്.4493/19

date