Skip to main content

ബേഡഡുക്കയിലെ ഹരിത വിശേഷങ്ങള്‍

തരിശായി ഒരുതരി മണ്ണുപോലുമില്ല  . പ്ലാസ്റ്റിക്ക് സംസ്‌കരണത്തിന് പ്രത്യേക യൂണിറ്റ്. പഞ്ചായത്തിന്റെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ വിപണിയില്‍. ജില്ലയില്‍ ആദ്യമായി ജല ഗ്രാമസഭകള്‍, ഒടുവില്‍ എല്ലാത്തിനും അംഗീകാരമായി മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡും. ബേഡഡുക്കയിലെ ഹരിത വിശേഷങ്ങള്‍:

 മണ്ണിനെ ജീവനോട് ചേര്‍ത്ത് പാടത്തിറങ്ങിയ, കൃഷി ആഘോഷമാക്കിയ ഒരു പഞ്ചായത്ത്- അതാണ് ബേഡഡുക്ക. കഴിഞ്ഞ നാല് വര്‍ഷങ്ങളിലായി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടത്തി വരുന്നത്. ആദ്യ പടിയായി  തരിശ് രഹിത ഗ്രാമമാകാന്‍ നാടെമ്പാടും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.2016ല്‍ 70 ഹെക്ടര്‍ നെല്‍കൃഷി ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 100 ഹെക്ടറോളം വളര്‍ന്നു കഴിഞ്ഞു. കാര്‍ഷിക മേഖലയില്‍ മികച്ച നിരവധി പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവന്നു. നെല്‍കൃഷിക്കും പച്ചക്കറികള്‍ക്കും കൂലിച്ചെലവ് സബ്സിഡി, തെങ്ങ് -കവുങ്ങ് കര്‍ഷകര്‍ക്ക് ജൈവവളം, ജലസേചനത്തിന് പമ്പ്സെറ്റ്, പാടശേഖരങ്ങള്‍ക്ക് യന്ത്രോപകരണങ്ങള്‍, കാര്‍ഷിക കര്‍മ്മസേനയ്ക്ക് യന്ത്രോപകരണങ്ങള്‍, കശുമാവ് കൃഷി വ്യാപനത്തിന് തൈകള്‍ നല്‍കല്‍, മൃഗ സംരക്ഷണ മേഖലയില്‍ ക്ഷീര കൃഷിക്കാര്‍ക്ക് പാലിന് ഇന്‍സെന്റീവ്, പശുക്കളെ നല്‍കല്‍ എന്നിങ്ങനെ ഉല്‍പാദന നിരവധി പരിപാടികളാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്.

  ഇതിനായി ആദ്യഘട്ടത്തില്‍ ഗ്രാമപഞ്ചായത്ത്തല സമിതി രൂപീകരിക്കുകയും അതിന്റെ തുടര്‍ച്ചയായി വാര്‍ഡ്തല സമിതികള്‍ രൂപീകരിച്ച് കൃഷിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തു. സാമൂഹ്യ രാഷ്ട്രീയ രംഗത്തെയും സഹകരണ മേഖല, സാമൂഹ്യ-സന്നദ്ധ സംഘനകളുടെയും പാടശേഖര ഭാരവാഹികളുടെയും കൃഷിക്കാരുടേയും വിപുലമായ യോഗം വിളിച്ച് പദ്ധതി വിശദീകരണം നടത്തി. 15 അംഗങ്ങളെ ഉള്‍പ്പെടുത്തി കാര്‍ഷിക കര്‍മ്മസേന രൂപീകരിച്ചു. രണ്ട് ജൈവ കര്‍ഷക സമിതികളും രൂപീകരിച്ചു. 

date