Skip to main content

ശ്രീമല ബേത്തലം മലാങ്കടപ്പ്  തോടിന് പുതുജീവന്‍

ഹരിത കേരളം മിഷന്റെ ഭാഗമായി കാസര്‍കോട് വികസന പാക്കേജ്, മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, മഹാത്മാ ഗാന്ധി ഗ്രാമീണ  തൊഴിലുറപ്പ് പദ്ധതി ,മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത്, കുറ്റിക്കോല്‍, ദേലംപാടി, ബേഡഡുക്ക  പഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  ശ്രീമല ബേത്തലം  മലാങ്കടപ്പ് തോട് പുനരുജ്ജീവിപ്പിക്കും. 32 കിലോമീറ്റര്‍ നീളത്തില്‍ ഒഴുകുന്ന  ശ്രീമല ബേത്തലം  മലാങ്കടപ്പ് തോടിന്റെ സമഗ്രമായ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതിനായി തോടിലെ മാലിന്യങ്ങള്‍ ഒഴിവാക്കല്‍, കണ്ടല്‍, മുള, കൈത എന്നിവ ഉപയോഗിച്ച് കൊണ്ടുള്ള ജൈവ രീതിയിലുള്ള അരികുസംരക്ഷണം, കയര്‍ ഭൂവസ്ത്രം, പുഴയില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യല്‍, എന്നീ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ വിപുലമായ ജനകീയ കൂട്ടായ്മകള്‍ രൂപീകരിച്ച് പ്രവര്‍ത്തനം ജനകീയമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. ശ്രീമല ബേത്തലം മലാങ്കടപ്പ്  തോട് പുനരുജ്ജീവന യോഗത്തില്‍ കാറഡുക്ക   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ അധ്യക്ഷനായി.  കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ജെ ലിസി , ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. രാമചന്ദ്രന്‍, ദേലംപാടി വൈസ് പ്രസിഡന്റ് വി നിര്‍മ്മല, കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി.രാജ് മോഹന്‍, ഹരിത കേരളം മിഷന്‍ ജില്ല കോ-ഓഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ ഡി രാജന്‍, ജില്ലാ മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ ഓഫീസര്‍ അശോക് കുമാര്‍, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ പി.എ.യു ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

date