Skip to main content

മിഷന്‍ ആഫിയത്ത്: റിപ്പോര്‍ട്ട് കൈമാറി

ചെങ്കള,മൊഗ്രാല്‍പുത്തൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുട്ടികളില്‍ രോഗ പ്രതിരോധ കുത്തിവെയ്പ് നൂറുശതമാനത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ മിഷന്‍ ആഫിയത്ത് പദ്ധതിയുടെ പ്രൊജക്ട് റിപ്പാര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ. നാസ്മിന്‍ ജെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ് കുമാറിന് കൈമാറി. മെഡിക്കല്‍ ഓഫീസര്‍ ഡോ. നാസ്മിന്‍ ജെ നസീര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷറഫ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. രാംദാസ്, ഡോ. ഷാന്റി, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മുരളീധര നെല്ലൂരായ, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാരായ ഡോ. രാജാറാം, ഡോ. ജമാല്‍ അഹമ്മദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

date