Skip to main content

ട്രേഡ്സ്മാന്‍ നിയമനം: അഭിമുഖം ഇന്ന്

 പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കാനിക്കല്‍ വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ തസ്തികയില്‍ താത്കാലിക നിയമനത്തിന് ഇന്ന് (ഡിസംബര്‍ 12) രാവിലെ 10.30ന് അഭിമുഖം നടത്തും. ഐടിഐ (എം.എം.വി/ഡീസല്‍ മെക്കാനിക്ക്) അല്ലെങ്കില്‍ ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍ ഡിപ്ലോമയാണ് യോഗ്യത. 

 

എന്‍ജിനീയറിംഗ് കോളേജ്, പോളിടെക്നിക്  കോളേജ് എന്നിവിടങ്ങളില്‍ ഓട്ടോമൊബൈല്‍/ഹീറ്റ് എന്‍ജിന്‍ ലാബിലോ ഗവണ്‍മെന്‍റ് അംഗീകൃത വര്‍ക്ഷോപ്പിലോ ജോലി ചെയ്ത പരിചയം അഭികാമ്യം. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി മുമ്പാകെ ഹാജരാകണം. ഫോണ്‍: 0481 2506153

date