Skip to main content

വീണ്ടെടുക്കാം നീര്‍ച്ചാലുകളെ...

             ഹരിതകേരളം മിഷന്റെ മൂന്നാം വാര്‍ഷികത്തോടുബന്ധിച്ച് നീര്‍ച്ചാലുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള 'ഇനി ഞാന്‍ഒഴുകട്ടെ' നീര്‍ച്ചാലുകളുടെ നവീകരണ യജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും, ഏജന്‍സികളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും  സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
             പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍ക്കും അസിസ്റ്റന്റ്  സെക്രട്ടറിമാര്‍ക്കും പ്ലാനിങ് സെക്രട്ടറിയേറ്റ് ഹാളില്‍ പരിശീലനം നല്‍കി.  പുഴയോര്‍മ ഡോക്യുമെന്റേഷന്‍, ഏകദിന ശുചീകരണയജ്ഞം, പുഴ നടത്തം തുടങ്ങി പദ്ധതിയുടെ നടത്തിപ്പിനായുള്ള പ്രവര്‍ത്തന ഘട്ടങ്ങളെക്കുറിച്ച് ഹരിത കേരളം മിഷന്‍ ആര്‍.പി, ബി. സി ശങ്കരനാരായണന്‍ വിശദീകരിച്ചു.  
    പുഴ പുനരുജ്ജീവിപ്പിക്കാനും നിലനിര്‍ത്താനും തടസ്സമാകുന്ന സ്ഥാപന ങ്ങളിലെ മാലിന്യങ്ങളെ എങ്ങനെ പ്രധിരോധിക്കാം എന്ന വിഷയത്തില്‍ ജനകീയാസൂത്രണം  ജില്ലാ കോര്‍ഡിനേറ്റര്‍ എ. ശ്രീധരന്‍ ക്ലാസെടുത്തു. പ്രാദേശിക പ്രത്യേകതകള്‍ക്കനുസരിച്ച് മുഴുവന്‍ ജനങ്ങളെയും പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുന്നതിനും പദ്ധതിയുടെ സുഗമമായ നടത്തിപ്പിനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളുമടങ്ങുന്ന പുഴ സംരക്ഷണ സമിതി രൂപീകരിക്കാനും  ധാരണയായി.  വിവിധ  ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 150 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
 

date