Skip to main content

സിവില്‍ സ്റ്റേഷന്‍ കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കുയിലിമല സിവില്‍ സ്റ്റേഷന്‍ വളപ്പിലെ  സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒരു വര്‍ഷത്തേക്ക് കാന്റീന്‍ നടത്തുന്നതിന് മുന്‍പരിചയമുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍, കുടുംബശ്രീ, സ്വയംസഹായ സംഘങ്ങള്‍ എന്നിവയില്‍ നിന്ന് മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍  ഡിസംബര്‍ 20 ഉച്ചക്ക് രണ്ടിന് മുമ്പായി ജില്ലാകലക്ടര്‍, ഇടുക്കി എന്ന വിലാസത്തില്‍ കലക്ടറേറ്റില്‍ ലഭിക്കണം. ക്വട്ടേഷനുകള്‍ അയക്കുന്ന  കവറിന്റെ പുറത്ത് കാന്റീന്‍  നടത്തുന്നതിനുള്ള ക്വട്ടേഷന്‍ എന്ന് രേഖപ്പെടുത്തി സീല്‍ ചെയ്തിരിക്കണം. കാന്റീന്‍ വഴി വിതരണം എല്ലാ ഭക്ഷണ സാധനങ്ങളുടെയും വില, തൂക്കം, അളവ് എന്നിവ ക്വട്ടേഷനില്‍ കൃത്യമായി  കാണിച്ചിരിക്കണം. ക്വട്ടേഷനുകളോടൊപ്പം  ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന വ്യക്തിയുടെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് താലൂക്ക്, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍ നോട്ടീസ് ബോര്‍ഡ് എന്നിവിടങ്ങളില്‍ ലഭിക്കും.

date