Skip to main content

മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ഗസ്റ്റ് ലക്ചറർ നിയമനം

മലയിൻകീഴ് എം.എം.എസ്. ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മാത്തമാറ്റിക്‌സ്, ജേണലിസം വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നു. ഇന്റർവ്യൂ 17ന് രാവിലെ പത്തിന് കോളേജ് ഓഫീസിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം യഥാക്രമം ഹാജരാകണം.
പി.എൻ.എക്‌സ്.4506/19

date