Skip to main content

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ അദാലത്ത്/സിറ്റിംഗ്

കൊച്ചി: ജില്ലയില്‍ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ നടത്തുന്ന സിറ്റിംഗ്/അദാലത്ത് ഡിസംബര്‍ 16-ന് രാവിലെ 10-ന് എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തുന്നു. പങ്കെടുക്കുവാന്‍ കമ്മീഷനില്‍ നിന്നും നോട്ടീസ് കൈപ്പറ്റിയ അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രതിനിധികളും അന്നേ ദിവസം രാവിലെ 10-ന് എത്തിച്ചേരണം.

 

date