Skip to main content

ട്യൂട്ടര്‍ ഒഴിവ്

    പത്തനംതിട്ട ഡയറ്റിന്‍റെ ഭാഗമായി നിലവില്‍ വരുന്ന ഡിസ്ട്രിക്ട് സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷ് എന്ന സ്ഥാപനത്തിലേക്ക് ട്യൂട്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. റീജിയ ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് ബാംഗ്ലൂര്‍/ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴ്സിറ്റി ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നും ട്രെയിനിംഗ് ലഭിച്ച ഗവണ്‍മെന്‍റ്/എയ്ഡഡ് സ്കൂളുകളുകളില്‍ നിന്നും വിരമിച്ച ഹൈസ്കൂള്‍ അസിസ്റ്റന്‍റുമാരാ യിരിക്കണം അപേക്ഷകര്‍. പ്രായപരിധി 62 വയസ്. താത്പര്യമുള്ളവര്‍ ഈ മാസം 25ന് രാവിലെ 10ന് തിരുവല്ല മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിനെത്തണം. കൂടുതല്‍ വിവരത്തിന് www.education.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍: 0469 2603747.
                                                                                           (പിഎന്‍പി 160/18)

date