Skip to main content
കൊടുംതറ ഗവ.എല്‍.പി സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുക്കുന്നു. 

ഭിന്നശേഷി ശാക്തീകരണം: എല്ലാ വിദ്യാര്‍ത്ഥികളും പ്രതിജ്ഞയെടുത്തു

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി 'അനുയാത്ര ഭിന്നശേഷി സൗഹൃദ കേരളം' എന്ന സന്ദേശം ഉള്‍ക്കൊണ്ട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ഭിന്നശേഷി ശാക്തീകരണ പ്രതിജ്ഞയെടുത്തു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ   സഹകരണത്തോടെയാണ് പ്രതിജ്ഞ സംഘടിച്ചത്. ജില്ലയിലെ സ്‌കൂള്‍ തലം മുതല്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍വരെയുള്ള മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഭിന്നശേഷി സൗഹൃദ പ്രതിജ്ഞയില്‍ പങ്കാളികളായി.

 

date