Skip to main content

ശവക്കോട്ടപ്പാലത്തിന് വീതികൂട്ടുന്നു, കൊമ്മാടി പാലം പുനര്‍നിര്‍മിക്കുന്നു

  • രണ്ടിന്റെയും നിര്‍മാണോദ്ഘാടനം നാളെ

 

ആലപ്പുഴ: ആലപ്പുഴ വികസനത്തിന്റെ പുതിയൊരധ്യായം എഴുതിച്ചേര്‍ത്ത് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ശവക്കോട്ടപ്പാലത്തിന് വീതികൂട്ടുന്നു. ഒപ്പം ആലപ്പുുഴ നിയോജക മണ്ഡലത്തിലെ കൊമ്മാടി പ്പാലം പുനര്‍നിര്‍മിക്കാനുള്ള പദ്ധതിക്കും സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതിയായ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 28.45 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയായി. പ്രസ്തുത പാലങ്ങളുടെ നിര്‍മാണ ഉദ്ഘാടനം ശവക്കോട്ടപ്പാലത്തിന് സമീപം നാളെ(ഡിസംബര്‍ 14) രാവിലെ 9.15ന് പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. ധനകാര്യ -കയര്‍ വകുപ്പുമന്ത്രി ഡോ.ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിക്കും. അഡ്വ.എ.എം.ആരിഫ് എം.പി.മുഖ്യ പ്രഭാഷണം നടത്തും. നിലവിലുള്ള ശവക്കോട്ട പാലത്തിന് സമാന്തരമായി കിഴക്ക് വശത്ത് 14 മീറ്റര്‍ വീതിയിലാണ് വീതി കൂട്ടുന്നത്. പാലത്തോട് ചേര്‍ന്ന് നടപ്പാലം കൂടി നിര്‍മിക്കുന്നുണ്ട്. കൊമ്മാടി പാലത്തിന് പകരം പുതിയ പാലമാണ് നിര്‍മിക്കുന്നത്.24 മീറ്റര്‍ വീതിയില്‍ പുതിയ പാലമാണ് പണിയുക. കൂടാതെ പുതിയതായി നിര്‍മിക്കുന്ന പാലങ്ങളെ ബന്ധിപ്പിക്കുന്ന റോഡും പുനര്‍നിര്‍മിക്കുന്നുണ്ട്. കൊമ്മാടി പാലത്തിനോട് ചേര്‍ന്ന് പടിഞ്ഞാറ് ഭാഗത്തുകൂടി പോകുന്ന റോ‍ഡാണ് പുനര്‍നിര്‍മിക്കുക. കെ.ആര്‍.എഫ്.ബി.പ്രോജക്ട് ഡയറക്ടര്‍ ഡാര്‍ലിന്‍ കാര്‍മലിറ്റ ഡിക്രൂസ് സ്വാഗതം പറയുന്ന ചടങ്ങില്‍ ജില്ല കളക്ടര്‍ എം.അഞ്ജന, നഗരസഭാ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, നഗരസഭാംഗങ്ങളായ ‍ഡി.ലക്ഷ്മണന്‍, കരോളിന്‍ പീറ്റര്‍, എം.കെ.നിസാര്‍, കെ.ജെ.പ്രവീണ്‍, ആര്‍.ഷീബ, പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ എസ്.മനോമോഹന്‍, സൂപ്രണ്ടിങ് എന്‍ജിനിയര്‍ എന്‍.ബിന്ദു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

 

date