Skip to main content

വനിതാ കമ്മീഷന്‍ അദാലത്ത് 17ന്

 

ആലപ്പുഴ: ഡിസംബര്‍ 16ന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് 17-ാം പതിനേഴാം തീയതിയിലേക്ക് മാറ്റി. നോട്ടീസ് ലഭിച്ചവര്‍ ഡിസംബര്‍ 17ന്  ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അദാലത്തില്‍ പങ്കെടുക്കണം.

 

 

 

കെല്‍ട്രോണ്‍: 

സാങ്കേതിക കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ നൂതന സാങ്കേതിക വിദ്യകളില്‍ തൊഴില്‍വസരം സൃഷ്ടിക്കുന്ന കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഐ.ടി.രംഗത്ത് പ്രാവീണ്യം നേടിയെടുക്കാന്‍ സഹായിക്കുന്ന കോഴ്‌സുകളായ വെബ് ഡിസൈന്‍ ആന്‍ഡ് ഡവലപ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗഡ്ജറ്റ് ടെക്‌നോളജീസ്, ഡിജിറ്റല്‍ മീഡിയ ഡിസൈന്‍ ആന്‍ഡ് ആനിമേഷന്‍ ഫിലിം മേക്കിങ് കോഴ്‌സുകളിലേക്കും വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുന്ന ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍, റീട്ടയില്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കും പ്രവേശനം ആരംഭിച്ചു. വിശദവിവരത്തിന് ഫോണ്‍: 9188665545 വെബ്‌സൈറ്റ്: ksg.keltron.in 

 

 

 

 

പ്രവാസി പരാതി പരിഹാര കമ്മിറ്റി ഡിസംബര്‍ 16ന്

 

ആലപ്പുഴ: ജില്ലയിലെ പ്രവാസി പരാതി പരിഹാര കമ്മിറ്റി ഡിസംബര്‍ 16ന് രാവിലെ 11.30-ന് ജില്ല കളക്ടറേറ്റില്‍ ചേരും. പ്രവാസികള്‍ക്കുളള പരാതികള്‍ ഇന്ന് (ഡിസംബര്‍ 13ന്) വൈകിട്ട് നാലിനകം ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രേഖാമൂലമോ, നേരിട്ടോ, ddpalapppuzha@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കാം. വിശദവിവരത്തിന് ഫോണ്‍: 04772251599

date