Skip to main content

ഐ.എച്ച്.ആര്‍.ഡിയില്‍ പ്രവേശനം

സര്‍ക്കാര്‍  സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരി മുതല്‍  വിവിധ കോഴ്‌സുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.  കോഴ്‌സ്, യോഗ്യത എന്ന ക്രമത്തില്‍ -പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍സ്-   ഡിഗ്രി പാസ്സ് , പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് -ഡിഗ്രി പാസ്സ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍- എ.ടെക്/ബിടെക്/എം.എസ്സ്‌സി പാസ്സ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്-പ്ലസ് ടു പാസ്സ്, ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍- എസ്.എസ്.എല്‍.സി പാസ്സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്- എസ്.എസ്.എല്‍.സി പാസ്സ, ് ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് -ഡിഗ്രി പാസ്സ്.
എസ്.സി/ എസ്.റ്റി, മറ്റ് പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്‌സൈറ്റായ ( (www.ihrd.ac.in)  ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങള്‍ രജിസ്‌ട്രേഷന്‍ ഫീസായ  150 രൂപ ( എ സ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് 100) ഡി.ഡി സഹിതം ഡിസംബര്‍ 30ന് മുമ്പായി അതത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.
 

date