Skip to main content

ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു

സെക്രട്ടേറിയറ്റിൽ ഊർജ്ജ സംരക്ഷണ ദിനാചരണം സംഘടിപ്പിച്ചു. ദർബാർ ഹാളിൽ ചീഫ് സെക്രട്ടറി ടോം ജോസ് ഉദ്യോഗസ്ഥർക്ക് ഊർജ്ജ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14 പൊതു അവധിയായതിനാലാണ് ഇന്നലെ (ഡിസംബർ 13) ദിനാചരണം സംഘടിപ്പിച്ചത്. ഊർജ്ജ വിഭവങ്ങളുടെ അമിത ചൂഷണത്തിനെതിരായി പ്രവർത്തിക്കാനും വരും തലമുറയ്ക്കായി സംരക്ഷിച്ചു നിർത്താനുമാണ് ഊർജ്ജ സംരക്ഷണ ദിനം ആചരിക്കുന്നത്.  ഊർജ്ജ വകുപ്പ് അണ്ടർ സെക്രട്ടറി സൈജൻ ജെ. ആലപ്പാട്ട്, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
പി.എൻ.എക്‌സ്.4529/19

date