Skip to main content

പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സ് കോഴ്സ്

സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യ ഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്പോണ്ടന്‍സ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നൂറ് സീറ്റ്. ഒരുവര്‍ഷമാണ് കോഴ്സ് കാലാവധി. അംഗീകൃത ബിരുദം / ത്രിവത്സര പോളിടെക്നിക്ക് ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി ഇല്ല. അപേക്ഷഫോറം 200 രൂപയുടെ മണിയോര്‍ഡറോ,പോസ്റ്റല്‍ ഓര്‍ഡര്‍ മുഖേനയോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാം.അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഈ മാസം 20. അപേക്ഷകള്‍ www.vastuvidyagurukulam.com എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായി അയയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി ബന്ധപ്പെടുക.ഫോണ്‍ 0468 2319740, 9847053294, 9947739442.

 

date