Skip to main content

'ഇനി ഞാനൊഴുകട്ടെ' പദ്ധതിക്ക് ജില്ലയില്‍ ഇന്ന് തുടക്കം

 

    ജലസ്രോതസുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട്    ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇനി ഞാനൊഴുകട്ടെ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 14) രാവിലെ ഒന്‍പതിന് പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിര്‍വഹിക്കും. പൂവച്ചല്‍ മൈലോട്ടുമൂഴി തോടില്‍ നടക്കുന്ന നീര്‍ച്ചാല്‍ പുനരുജ്ജീവനത്തോടെ പദ്ധതിക്ക് തുടക്കമാകും. പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന പരിപാടിയില്‍ സന്നദ്ധ പ്രവര്‍ത്തകരും കലാ സാംസ്‌കാരിക കായിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും. ജലസ്രോതസുകളുടെ തുടര്‍സംരക്ഷണം ഏറ്റെടുത്തുകൊണ്ട് പ്രതിജ്ഞ ചൊല്ലി ഫ്ളാഗ് ഓഫ് ചെയ്താകും പ്രവര്‍ത്തനം തുടങ്ങുക. മുഴുവന്‍ ജനവിഭാഗത്തിന്റെയും പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള ഏകദിന ശുചീകരണ പ്രവര്‍ത്തനത്തിനാണ് ഹരിതകേരളം മിഷന്‍ രൂപം നല്‍കിയത്. ഇന്നു മുതല്‍ ഡിസംബര്‍ 22 വരെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ നടക്കും. 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 154 നീര്‍ച്ചാലുകളില്‍ നടപ്പാക്കും.  ജനകീയ പിന്തുണയോടെയുള്ള വീണ്ടെടുക്കലിനാണ് ഹരിതകേരളം മിഷന്‍ വകുപ്പുകളുടേയും ഏജന്‍സികളുടേയും ഏകോപനം നടത്തിയത്. ഹരിത  കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍. സീമ കരകുളത്തു  നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. കൊല്ലയില്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ സി.കെ. ഹരിന്ദ്രന്‍ എം.എല്‍.എ പങ്കെടുക്കും. നെയ്യാറ്റിന്‍കര നഗരസഭ, ചെങ്കല്‍ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ കെ. ആന്‍സലന്‍ എം.എല്‍.എ. സംബന്ധിക്കും. ഐ.ബി.സതീഷ് എം.എല്‍.എ വിളപ്പില്‍, പള്ളിച്ചല്‍ ഗ്രാമപഞ്ചായത്തുകളിലും പങ്കെടുക്കും.  പഴയകുന്നുമ്മേല്‍, കരവാരം ഗ്രാമപഞ്ചായത്തുകളില്‍ അഡ്വ. ബി. സത്യന്‍ എം.എല്‍.എയും വെട്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ അഡ്വ. വി. ജോയി എം.എല്‍.എയും പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ ഡി.കെ. മുരളി എം.എല്‍.എയും പങ്കെടുക്കും.
            (പി.ആര്‍.പി. 1339/2019)    

date