Skip to main content

മുടങ്ങിക്കിടന്ന മുഴുവന്‍ പൊതുമരാമത്ത് പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കും: മന്ത്രി ജി. സുധാകരന്‍

 

* കീഴാറൂര്‍ക്കടവ് പാലം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു

    കാട്ടാക്കട പാറശ്ശാല നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന കീഴാറൂര്‍ക്കടവ് പാലം പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. അമ്പലത്തിന്‍ കാലയിലേയും അനുബന്ധ പ്രദേശങ്ങളിലെയും ജനങ്ങളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. പൊതുമരാമത്ത് വകുപ്പിനു കീഴില്‍ മുടങ്ങിക്കിടന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

    19.32 മീറ്റര്‍ വീതം നീളമുള്ള മൂന്ന് സ്പാനുകളോടെ മൊത്തം 57.90 മീറ്റര്‍  നീളവും 7.50 മീറ്റര്‍ വീതിയുള്ള സഞ്ചാരപാത പാലത്തിനുണ്ട്. ഇരുവശങ്ങളിലായി 1.50 മീറ്റര്‍ വീതിയുള്ള നടപ്പാതകള്‍ ഉള്‍പ്പെടെ 11.05 മീറ്റര്‍ വീതിയില്‍ 12 കോടി 50 ലക്ഷം ചെലവിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിന്റെ  ഇരുകരകളിലുമുള്ള റോഡുമായി ബന്ധിപ്പിക്കുന്നതിന് 2.46 കിലോമീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡോട് കൂടിയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 
    പാലത്തിന് സമീപം സംഘടിപ്പിച്ച പരിപാടിയില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പാലം സഞ്ചാരയോഗ്യമാകുന്നതോടുകൂടി ഇരുകരകളിലുമായുള്ള പ്രദേശവാസികളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിന് കാട്ടാക്കട പാറശ്ശാല ഡിപ്പോകളില്‍ നിന്ന് രണ്ട് ബസുകളും അനുവദിച്ചതായും ജനുവരി ഒന്നുമുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി നല്‍കി.  ഐ.ബി. സതീഷ് എം.എല്‍.എ. സ്വാഗതമാശംസിച്ചു. പി.ഡബ്ല്യു.ഡി. എന്‍ജിനീയര്‍ എസ്. മനോമോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ഗീത രാജശേഖരന്‍, ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനില്‍, വിവിധ പി.ഡബ്ല്യു.ഡി. പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബിന്ദു എന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍പേഴ്സണ്‍ ഗീത രാജശേഖരന്‍ ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. അനില്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവരും പങ്കെടുത്തു.
            (പി.ആര്‍.പി. 1340/2019)    

date