Skip to main content

നെയ്യാര്‍ഡാം പാലം ഉദ്ഘാടനം ചെയ്തു

 

    അമ്പൂരി ഗ്രാമപഞ്ചായത്തിനെ കള്ളിക്കാട് ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന നെയ്യാര്‍ഡാം പാലം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പാറശ്ശാല നിയോജകമണ്ഡലത്തില്‍ നെയ്യാര്‍ ഡാമിന്  സമീപം നെയ്യാറിനു കുറുകെയാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. 
9.75 കോടി രൂപ അടങ്കല്‍ തുക ഉള്ള പാലത്തിനു നിര്‍മ്മാണാനുമതി ലഭിച്ചത് 2014- ലാണ്. 37 മീറ്റര്‍ സ്പാന്‍ നീളമുള്ള പാലത്തിനു 7.5 മീറ്റര്‍ വീതി ആണുള്ളത്. പാലത്തിനിരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മ്മിച്ചിട്ടുണ്ട്. 500 മീറ്റര്‍ നീളത്തിലാണ് പാലത്തിന്റെ അപ്പ്രോച്ച് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. നെയ്യാര്‍ഡാം വിനോദസഞ്ചാരികളുടെ ശ്രദ്ധേയമായ കേന്ദ്രം എന്ന നിലയ്ക്ക് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പാലം ഓര്‍ണമെന്റല്‍ രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച  ചടങ്ങില്‍ കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. അജിത സ്വാഗതം പറഞ്ഞു. 
            (പി.ആര്‍.പി. 1341/2019)    

date