Skip to main content

അമ്പലപ്പുഴ ക്ഷേത്രം -കരൂർ റോഡിന്റെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവഹിച്ചു

അമ്പലപ്പുഴ: നിർമാണം പൂർത്തീകരിച്ച അമ്പലപ്പുഴ ക്ഷേത്രം -കരൂർ റോഡിന്റെ  ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു.4 കോടി 29 ലക്ഷം രൂപാ ചെലവിലാണ് റോഡ് പൂർത്തീകരിച്ചത്. കാലപ്പഴക്കം ചെന്നതും വീതി കുറഞ്ഞതുമായ താന്നിയിൽപ്പാലം, പനക്കൽപ്പാലം എന്നിവ ഒരു കോടി രൂപാ ചെലവിൽ പുനർ നിർമിക്കുകയും ചെയ്തു. കൂടാതെ കരൂർ ജംഗ്ഷനിൽ ഇന്റർലോക്ക് ടൈലുകൾ പാകുകയും ചെയ്തിട്ടുണ്ട്.നൂറു കണക്കിന് ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് ഉദ്ഘാടകനായ മന്ത്രിയെ സ്വീകരിച്ചത്.കരൂർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.സുധാകരൻ റോഡ് നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ്, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു ലാൽ, ജില്ലാ പഞ്ചായത്തംഗം എ.ആർ. കണ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എസ്.മായാ ദേവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ രതീഷ്, സജി മാത്തേരി ,ബി.പ്രിയ, എ.ഓമനക്കുട്ടൻ, എം.ടി.മധു, അശോകൻ, എ.രമണൻ, ബ്രൂസൻ ഹെരാൾഡ് എന്നിവർ ,പ്രസംഗിച്ചു.പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി.വിനു റിപ്പോർട്ട് അവതരിപ്പിച്ചു.

 

date