Skip to main content

ജില്ലയിലെ 15 റോഡുകളുടെ നിര്‍മാണ പ്രവൃത്തികള്‍ക്ക്  75 ലക്ഷം രൂപ അനുവദിച്ചു 

ജില്ലയിലെ 15 റോഡുകളുടെ  നിര്‍മാണ പ്രവൃത്തികള്‍ക്കായി വെള്ളപൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി ഓരോ റോഡിനും അഞ്ചു ലക്ഷം രൂപ വീതം 75 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. തിരൂര്‍ ബ്ലോക്കിലെ ഒമ്പത് റോഡുകള്‍ക്കും പൊന്നാനി, അരീക്കോട് ബ്ലോക്കിലെ ഓരോ റോഡുകള്‍ക്കും മലപ്പുറം നഗരസഭയിലെ മൂന്ന് റോഡുകള്‍ക്കും താനൂരിലെ ഒരു റോഡിന്റെയും നിര്‍മാണ പ്രവൃത്തികള്‍ക്കാണ് അഞ്ചു ലക്ഷം രൂപ വീതം അനുവദിച്ചിട്ടുള്ളത്. 
തിരൂര്‍ ബ്ലോക്കിലെ പുറത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പള്ളിപ്പടി തോട്ടുപാടം റോഡ്, കരയിലപ്പാടം റോഡ്, ജെട്ടിലൈന്‍ ഗോമുഖം റോഡ്, ആലിന്‍ ചുവട്  ഹെല്‍ത്ത് സെന്റര്‍  റോഡ്, തൃപ്രങ്ങോടിലെ ചമ്രവട്ടം കരുമാത്തില്‍ റോഡ്, ആനപ്പടി ആലിങ്ങല്‍ റോഡ്, പഞ്ഞന്‍പടി തലൂക്കര റോഡ്, പറപ്പേരി സി.എസ്.ഐ പള്ളി - അങ്കണവാടി റോഡ്, തലക്കാടിലെ  പാറശ്ശേരി ഐ.എച്ച്.ഡി.പി റോഡ് തുടങ്ങിയവയ്ക്കും  പൊന്നാനിയിലെ വട്ടകുളം ഗ്രാമപഞ്ചായത്തിലെ  വട്ടംകുളം നെല്ലിശ്ശേരി റോഡ്, അരീക്കോടിലെ കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ എളയൂര്‍ നട-പേമ്പറ്റ റോഡ്, മലപ്പുറം നഗരസഭയിലെ കണ്ണത്തു പാറ - ചെമ്മക്കടവ് റോഡ്,  ഇത്തിള്‍പറമ്പ് -വട്ടപറമ്പ്-പുല്‍പ്പറമ്പ് റോഡ്, ഇത്തിള്‍ പറമ്പ് - വട്ടപ്പറമ്പ്  റോഡ്, താനൂരിലെ ബദര്‍പള്ളി മുക്കോല റോഡ് എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്. 
 

date