Skip to main content

ഒപ്പം പദ്ധതി അദാലത്ത് 19 ന്

 

കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത്/മുനിസിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്ന് പരാതികളും അപേക്ഷകളും സ്വീകരിക്കുന്ന ജില്ലാ കലക്ടറുടെ ഒപ്പം പദ്ധതി ഡിസംബര്‍ 19 ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ചെങ്ങോട്ട്കാവ്  ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. പൊതുജനങ്ങളുടെ പരാതികളിലും അപേക്ഷകളിലും കാലതാമസമില്ലാതെ തീരുമാനം എടുക്കുന്നതിനും വിവിധ വകുപ്പുകളിലെ ഓഫീസുകളില്‍ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിനുമായാണ് ഒപ്പം സംഘടിപ്പിക്കുന്നത്. 

 

സി.ഡി.എസ് അംഗങ്ങള്‍ക്ക് പരിശീലനം 

 

ദേശീയ ഭക്ഷ്യഭദ്രതാ നിയമം - 2013 സംബന്ധിച്ച് താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ സി.ഡി.എസ് അംഗങ്ങള്‍ക്കുള്ള പരിശീലനം നടത്തി.     താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പി. പ്രമോദ്  ക്ലാസെടുത്തു. എല്ലാ ഉപഭോക്താക്കള്‍ക്കും മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള ഭക്ഷ്യസാധനങ്ങള്‍ ആവശ്യമുള്ള അളവില്‍ ഉറപ്പുവരുത്തുക  എന്ന നിയമത്തെക്കുറിച്ചുളള പരിശീലനത്തില്‍ താമരശ്ശേരി താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള 150 ഓളം സി.ഡി.എസ് അംഗങ്ങള്‍ പങ്കെടുത്തു.

 

ഗതാഗത നിയന്ത്രണം

 

താമരശ്ശേരി-വരട്ട്യാക്കല്‍ റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി കാരാടി ജങ്ങ്ഷന്‍ മുതല്‍ റോഡിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ ഇന്ന് (ഡിസംബര്‍ 17) മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഈ റോഡിലൂടെയുളള വാഹന ഗതാഗതം കെഎസ്ആര്‍ടിസി യ്ക്ക് സമീപമുളള റോഡിലൂടെ തിരിച്ചു വിട്ടതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

താമരശ്ശേരി-വരട്ട്യാക്കല്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കരുവന്‍പ്പൊയില്‍ ഭാഗത്ത് കലുങ്ക് നിര്‍മ്മിക്കുന്നതിനാല്‍ ഡിസംബര്‍ 20 മുതല്‍ പത്ത് ദിവസത്തേക്ക് വാഹനങ്ങള്‍ പുല്‍പറമ്പ് മുക്ക്-മുക്കിലങ്ങാടി, കരീറ്റിപറമ്പ് വഴി തിരിഞ്ഞ് പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

തിരുത്തല്‍ വിജ്ഞാപനം

 

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക് (ബൈ ട്രാന്‍സ്ഫര്‍) തസ്തികയുടെ 2018 ഏപ്രില്‍ രണ്ടിന് നിലവില്‍ വന്ന റാങ്ക് പട്ടികയ്ക്ക് 2019 ഡിസംബര്‍ 17 ന് തിരുത്തല്‍ വിജ്ഞാപനം (ഡിഎസ്എസ് കക(1) 4381/2017) ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

10.12.2019

 

നോര്‍ക്ക റുട്ട്സ് മുഖേന കുവൈറ്റിലേയ്ക്ക്

വനിത നഴ്സുമാര്‍ക്ക് അവസരം

 

കുവൈറ്റിലെ പ്രമുഖ ആശുപത്രി ശൃംഖലയായ റോയല്‍ ഹോം ഹെല്‍ത്തിലേക്ക് വനിത നഴ്സുമാരെ നോര്‍ക്ക റൂട്ട്സ്  മുഖേന തെരഞ്ഞെടുക്കും. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള വനിത ബി.എസ്.സി/ജി.എന്‍.എം നഴ്സുമാര്‍ക്കാണ് അവസരം. മെഡിക്കല്‍/സര്‍ജിക്കല്‍, എന്‍.ഐ.സിയു, മെറ്റേര്‍ണിറ്റി, ജെറിയാട്രിക്സ് തുടങ്ങിയ മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 75,000 രൂപയാണ് വേതനം. താല്പര്യമുള്ളവര്‍  www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.  കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ല്‍ ലഭിക്കും.

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

2019-20  അധ്യയന വര്‍ഷത്തിലെ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ എന്‍.എസ്.ക്യു.എഫ്  (സി.ജെ.പി.എസ്) ലാബുകളിലേക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍  ക്ഷണിച്ചു. ടെന്‍ഡര്‍  സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 20 ന് മൂന്ന് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് കൊയിലാണ്ടി ഗവഃ മാപ്പിള വി.എച്ച്എസ്.എസ് ഓഫീസുമായി ബന്ധപെടുക .ഫോണ്‍ : 9495209739.

 

 

 

കുന്ദമംഗലം : പ്രളയ ബാധിത പഞ്ചായത്തുകള്‍ക്കായി 

3.86 കോടി രൂപ അനുവദിച്ചു

 

കുന്ദമംഗലം  നിയോജകമണ്ഡലത്തില്‍ 2018 ലെ പ്രളയം സാരമായി ബാധിച്ച അഞ്ച് പഞ്ചായത്തുകള്‍ക്ക് 3.86 കോടി രൂപയുടെ പ്രത്യേക വിഹിതം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവായതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് 81.7 ലക്ഷം, ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് 75.6 ലക്ഷം, മാവൂര്‍ ഗ്രാമപഞ്ചായത്തിന് 61.58 ലക്ഷം, പെരുവയല്‍ ഗ്രാമപഞ്ചായത്തിന് 66.09 ലക്ഷം, ഒളവണ്ണ ഗ്രാമപഞ്ചായത്തിന് 101 ലക്ഷം എന്നിങ്ങനെയാണ് തുക അനൂവദിച്ചിട്ടുള്ളത്. 

 

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ : അപേക്ഷ ക്ഷണിച്ചു

 

കൊടുവള്ളി ഗവ. റസിഡന്‍ഷ്യല്‍ ഐടിഐ യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തിന് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത -എംബിഎ/ബി.ബി.എ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, ഇക്കണോമിക്സ്, സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍ എന്നിവയില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 20 ന് രാവിലെ 10.30  നകം ഐടിഐയില്‍  അഭിമുഖത്തിന് എത്തണം.  ഫോണ്‍ : 0495-2212277.

 

ഗതാഗത നിയന്ത്രണം

 

കോഴിക്കോട് ജില്ലയിലെ ചാലിക്കര-പുളിയോട്ടുമുക്ക്-അവറാട്ട്മുക്ക് റോഡ് നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഇന്ന് (ഡിസംബര്‍ 17) മുതല്‍ പ്രവൃത്തി തീരുന്നതുവരെ ചാലിക്കര പുളിയോട്ടുമുക്കിനും ഇടയില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും പുളിയോട്ട്മുക്കിനും അവറാട്ടുമുക്കിനും ഇടയിലെ വാഹന ഗതാഗതം ഭാഗികമായും നിയന്ത്രിച്ചു. സംസ്ഥാന പാതയില്‍ നിന്നും പുളിയോട്ട് മുക്ക്  ഭാഗത്തേക്ക് പോവേണ്ട വാഹനങ്ങള്‍ വെളളിയൂര്‍ - പുളിയോട്ടുമുക്ക് - കാപ്പുമ്മല്‍ റോഡി വഴി പോവേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.  

 

സപ്തദിന സഹവാസ ക്യാമ്പ് 21 മുതല്‍ 27 വരെ

 

കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം സംഘടിപ്പിക്കുന്ന സപ്തദിന സഹവാസ ക്യാമ്പ് ഡിസംബര്‍ 21 മുതല്‍ 27 വരെ എരമംഗലം കെസിഎഎല്‍ പി സ്‌കൂളില്‍  നടക്കും. പ്ലസ് വണ്‍ ക്ലാസ്സില്‍ പഠിക്കുന്ന 30 പെണ്‍കുട്ടികളും 20 ആണ്‍കുട്ടികളുമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്.

 

 

ടെന്‍ഡര്‍ 18 ന്‌
 

കോഴിക്കോട് റൂറല്‍ ശിശുവകിസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 180 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 18 ന് രണ്ട് മണി വരെ. ഫോണ്‍ 0495 2487094.

 

date