Skip to main content

ഭിന്നശേഷിക്കാർക്കായി വിവിധ സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്,  കേന്ദ്ര പൊതു മേഖല സ്ഥാപനം  ALIMCO

എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിക്കാർക്കായി വിവിധ സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള പരിശോധന  ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഈ മാസം 18 മുതൽ 21 വരെ താലൂക് കേന്ദ്രങ്ങളിലാണ് പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്.

മാസവരുമാനം 15000 രൂപയിൽ കുറവുള്ള 40 ശതമാനത്തിന് മുകളിൽ ഭിന്നശേഷിയുള്ളവരെന്ന് മെഡിക്കൽ ബോർഡ്‌ സാക്ഷ്യപെടുത്തിയവർ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. കഴിഞ്ഞ 8 മാസത്തിനുള്ളിൽ സർക്കാരിൽ നിന്ന് സഹായഉപകരണങ്ങൾ ലഭിച്ചവരും അപേക്ഷിക്കേണ്ടതില്ല.

 

അക്ഷയ കേന്ദ്രങ്ങളിൽ നിന്നോ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയായോ അപേക്ഷ ഫോം ലഭ്യമാവുന്നതാണ്‌. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാർ കാർഡ്, റേഷൻ കാർഡ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്,  എന്നിവയുടെ പകർപ്പുകളും  പാസ്പോർട്ട്‌ സൈസ് ഫോട്ടോയുമായി  യോഗ്യരായവർ തങ്ങളുടെ താലൂക്ക്   പരിധിയിലുള്ള പരിശോധന ക്യാമ്പിൽ പങ്കെടുക്കേണ്ടതാണ്. പരിശോധന ക്യാമ്പിന് ശേഷം മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും സഹായ ഉപകരണങ്ങൾ ലഭ്യമാകുക. രാവിലെ 10 മണി മുതൽ 4 മണി വരെ ആയിരിക്കും പരിശോധന ക്യാമ്പ്. 

പരിശോധന ക്യാമ്പുകൾ നടക്കുന്ന കേന്ദ്രങ്ങൾ 

18/12/2019-  താമരശ്ശേരി താലൂക്ക് - ഫീനിക്സ് പാലിയേറ്റീവ് കെയർ കൊടുവള്ളി 

19/12/2019-  കൊയിലാണ്ടി താലൂക്ക് -കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയർ 

20/12/2019-  വടകര താലൂക്ക് -വടകര മുൻസിപ്പൽ  ടൗൺ ഹാൾ 

21/12/2019-  കോഴിക്കോട് taluk- കോഴിക്കോട് ടാഗോർ ഹാൾ

അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് : http://bit.ly/ALIMCO1

date