Skip to main content

ഭവന ബോധവത്കരണ യജ്ഞം ഉദ്ഘാടനം ചെയ്തു

 

പകര്‍ച്ചവ്യാധി ബോധവത്കരണ പരിപാടിയായ ആരോഗ്യ ജാഗ്രതയുടെ ഇന്ന് (ജനുവരി 21) നടക്കുന്ന ഭവന ബോധവത്കരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സാബു പുളിമൂട്ടില്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ: ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ: എന്‍ പ്രിയാ, കെ ആര്‍ രാജന്‍, പി എന്‍ വിദ്യാധരന്‍, കോട്ടയം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.ജെസി സെബാസ്റ്റ്യന്‍, ജില്ലാ മലേറിയ ഓഫീസര്‍ സി കെ അനില്‍കുമാര്‍, ജില്ലാ മാസ് മീഡിയ ഓഫിസര്‍ ജെ ഡോമി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഇ കെ ഗോപാലന്‍ എന്നിവര്‍ പങ്കെടുത്തു. 

പകര്‍ച്ചവ്യാധി ബോധവത്കരണ സന്ദേശങ്ങളുയര്‍ത്തി ജില്ലയില്‍ 12 സ്ഥലങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച ആരോഗ്യ സന്ദേശയാത്ര കോട്ടയം ജനറല്‍ ആശുപത്രിയില്‍ സമാപിച്ചു. ജാഥയക്ക് ഏറ്റവും കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കിയ എരുമേലി, ഇടയാഴം, ഇടമറുക് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് സമ്മാനം വിതരണം ചെയ്തു.

                                                          (കെ.ഐ.ഒ.പി.ആര്‍-146/18)

date