Skip to main content

മസ്റ്ററിംഗ്: തൃശൂർ ജില്ല ഒന്നാമത്; തീയതി 31 വരെ നീട്ടി

സാമൂഹ്യ സുരക്ഷാ-ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗിൽ തൃശൂർ ജില്ല ഒന്നാമത്. ഇതിനകം 88.7 ശതമാനം പേരാണ് ജില്ലയിൽ മസ്റ്ററിംഗ് പൂർത്തിയാക്കിയത്. 462279 ഗുണഭോക്താക്കളാണ് ജില്ലയിൽ മസ്റ്ററിംഗ് നടത്തേണ്ടത്. ഇതിൽ 410142 പേരും മസ്റ്ററിംഗ് പൂർത്തിയാക്കി. ഇനി അവേശഷിക്കുന്നത് 52137 പേർ. ഏറ്റവും കൂടുതൽ പേർ മസ്റ്ററിംഗ് പൂർത്തീകരിച്ച കോർപ്പറേഷൻ എന്ന നേട്ടം തൃശൂർ കോർപ്പറേഷനാണ്.
ഇതു വരെ രജിസ്റ്റർ ചെയ്യാത്തവർക്കായി ഡിസംബർ 31 വരെ മസ്റ്ററിംഗ് നീട്ടിയിട്ടുണ്ട്. എന്നാൽ ഡിസംബർ 16 മുതൽ 22 വരെ മസ്റ്ററിംഗ് ഉണ്ടാവില്ല. 23 ന് പുനരാരംഭിച്ച് 31 വരെ തുടരും. ജില്ലയിൽ 217 അക്ഷയ കേന്ദ്രങ്ങളിലാണ് രജിസ്‌ട്രേഷനുളള സൗകര്യം ഒരുക്കിയിരിക്കുന്നത്. കിടപ്പ് രോഗികളായ 23658 പേരുടെ മസ്റ്ററിംഗ് ഇതിനകം വീടുകളിലെത്തി പൂർത്തിയാക്കി. അതത് തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന പട്ടികയനുസരിച്ചാണ് വീടുകളിലെത്തി നടപടികൾ പൂർത്തിയാക്കുന്നത്.

date