Skip to main content

പ്ലാന്റ് പ്രൊഡക്ടിവിറ്റി ആൻഡ് സ്‌ട്രെസ് മാനേജ്‌മെന്റ് ദേശീയ കോൺഫറൻസ് നാളെ (ഡിസം. 19)

പ്ലാന്റ് പ്രൊഡക്ടിവിറ്റി ആൻഡ് സ്‌ട്രെസ് മാനേജ്‌മെന്റ് ദേശീയ കോൺഫറൻസ് നാളെ ( ഡിസംബർ 19) രാവിലെ 9.30 ക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. ഡിസംബർ 19 മുതൽ 21 വരെ വെള്ളാനിക്കര ഹോർട്ടികൾചർ കോളേജിലാണ് സമ്മേളനം. കാലാവസ്ഥ വ്യതിയാനത്തിൽ കാർഷിക വിളകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങളും അവക്കുള്ള പരിഹാരമാർഗങ്ങളും ചർച്ച ചെയ്യാനും വിലയിരുത്താനും പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായാണ് സമ്മേളനം ചേരുന്നത്. ഹോർട്ടികൾചർ കോളേജ് ഫിസിയോളജി വിഭാഗവും ന്യൂ ഡൽഹിയിലെ ഇന്ത്യൻ പ്ലാന്റ് ഫിസിയോളജി സൊസൈറ്റിയും സംയുക്തമായാണ് സമ്മേളനം നടത്തുന്നത്. രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിന്നായി ശാസ്ത്രജ്ഞരും വിദഗ്ധരുമടക്കം 350 ഓളം പ്രതിനിധികൾ പങ്കെടുക്കും. കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. സി ചന്ദ്രബാബു അധ്യക്ഷനാകും. വെസ്റ്റേൺ ഓസ്ട്രേലിയൻ യൂണിവേഴ്‌സിറ്റി പ്രൊഫ. കടമ്പോട് സിദ്ധിക്ക്, യുഎസ്എ കൻസാസ് യൂണിവേഴ്‌സിറ്റി പ്രൊഫ. വീരപ്രസാദ്, കൃഷ്ണ ജഗദീഷ് എന്നിവർക്കൊപ്പം ഇന്ത്യയിൽ നിന്നുള്ള പ്രധാനപ്പെട്ട കാർഷിക ഗവേഷണ കേന്ദ്രങ്ങളിലെ പ്രമുഖരും പ്രബന്ധങ്ങൾ അവതരിപ്പിക്കും ഡിസംബർ 21 ന് ഉച്ചക്ക് 2.30 ക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ മികച്ച ശാസ്ത്രജ്ഞർക്കും ശാസ്ത്ര ഗവേഷകർക്കുമുള്ള അവാർഡുകൾ സമ്മാനിക്കും. തമിഴ്‌നാട് സർവകലാശാല വി സി കുമാർ, ധാർവാർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. എം ബി ഷെട്ടി എന്നിവർ അതിഥികളാകും.
 

date