Skip to main content

ദേശീയ സ്‌കൂൾ ഗെയിംസിന് ചേർപ്പ് സി എൻ എൻ സ്‌കൂളിന്റെ താരങ്ങളായി 5 പെൺകുട്ടികൾ

ദേശീയ സ്‌കൂൾ ഗെയിംസിലേക്ക് തൃശൂർ ചേർപ്പ് സി എൻ എൻ സ്‌കൂളിൽ നിന്നും അഞ്ച് പെൺകുട്ടികളെ തിരഞ്ഞെടുത്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിനി നയന കെ വി, പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ലിസ്‌ന റോസ് ലിസ്റ്റർ എന്നിവരെ സോഫ്റ്റ്ബോൾ മത്സരത്തിലാണ് തിരഞ്ഞെടുത്തത്. പ്ലസ് ടു വിദ്യാർത്ഥിനിയായ അഞ്ജന പി ഭാരോദ്വാഹനത്തിനും, ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനികളായ എം പി അശ്വതി റോൾ ബോളിലും, ഐശ്വര്യ കെ ത്രോ ബോളിലും തിരഞ്ഞെടുക്കപ്പെട്ടു. സോഫ്റ്റ് ബോൾ ചാംപ്യൻഷിപ് ഡൽഹിയിലും, ഭാരോദ്വഹനം ആന്ധ്രാപ്രദേശിലെ കർണൂലിലും നടക്കും. സ്‌കൂൾ ഗെയിംസിലെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സ്‌കൂളാണിത്. സംസ്ഥാന തല മത്സരത്തിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പങ്കെടുത്തതും ഈ സ്‌കൂളിൽ നിന്നാണ്-126 പേർ. ജില്ലാ തലത്തിൽ 230 പേർ പങ്കെടുത്തു.
തൃശൂർ ആനക്കല്ല് സ്വദേശികളായ വിനുവിന്റെയും സുനിതയുടെയും മകളാണ് നയന. വിമൽ രാജ് ആണ് കോച്ച്. ചേർപ്പ് സ്വദേശികളായ കെ പി ലിസ്റ്ററിന്റെയും മേരിയുടെയും മകളാണ് ലിസ്‌ന. ഊരകം സ്വദേശികളായ സൈലേഷ് ശ്രീജ ദമ്പതികളുടെ മകളാണ് അഞ്ജന. സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനക്കാരിയാണ്. നെന്മണിക്കര സ്വദേശികൾ പ്രബോഷിന്റെയും ദീപയുടെയും മകളായ അശ്വതി സംസ്ഥാന സ്‌കൂൾ തല റോളർ സ്‌കേറ്റിംഗ് ചാമ്പ്യനാണ.് ബിജു ലാൽ ആണ് കോച്ച്. തൈക്കാട്ടുശ്ശേരി ആർ വിനോദിന്റെയും ഉമയു ടെയും മകളാണ് ഐശ്വര്യ. സോഫ്റ്റ്ബോൾ, ബേസ് ബോൾ, ക്രിക്കറ്റ്, ത്രോ ബോൾ ഇനങ്ങളിൽ സംസ്ഥാന ചാമ്പ്യൻ ആണ്. വിമൽ രാജ് ആണ് കോച്ച്.

date