Skip to main content

പച്ചക്കറിതൈകളും ഉപകരണങ്ങളും വിതരണം ചെയ്തു

എറിയാട് ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈ, ടൂൾസ്‌കിറ്റ്, വളം എന്നിവ വിതരണം നടത്തി. പ്രളയത്തിൽ കൃഷിനാശം സംഭവിച്ച തൃശ്ശൂർ ജില്ലയിലെ 1000 ജെ.എൽ.ജി ഗ്രൂപ്പുകളിൽ 22 എണ്ണം എറിയാട് ഗ്രാമ പഞ്ചായത്തിലാണ്. പഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ വൃക്ഷത്തൈകൾ നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.കെ.സിദ്ധിഖ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അംബിക ശിവപ്രിയൻ, സി.ഡി.എസ് ചെയർ പേഴ്‌സൺ വിനീത, ബ്ലോക്ക് കോർഡിനേറ്റർ നീതു എന്നിവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: എറിയാട് ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ ജെ.എൽ.ജി ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈ, ടൂൾസ്‌കിറ്റ്, വളം വിതരണത്തിന് തയ്യാറാക്കുന്നു

date