Skip to main content

റോഡിന് 10 കോടി രൂപയുടെ ഭരണാനുമതി

കുന്നംകുളം-കേച്ചേരി-കുറാഞ്ചേരി റോഡ് നിർമാണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ അറിയിച്ചു. 10.8 കിലോമീറ്റർ ദൂരമുള്ള റോഡ് ആധുനിക രീതിയിലുള്ള ബി.എം ആൻഡ് ബി.സി സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിക്കുക. ഏഴ് കിലോമീറ്റർ നീളത്തിൽ ഡ്രൈനേജ് സംവിധാനവും അഞ്ച് കൾവെർട്ടും ഇതിന്റെ ഭാഗമായി നിർമിക്കും. അഞ്ച് കോടി രൂപ ചെലവിട്ടുള്ള പന്നിത്തടം-പഴിയോട്ടുമുറി റോഡ് നിർമാണം അവസാന ഘട്ടത്തിലാണ്. പാഴിയോട്ടുമുറി മുതൽ ഓട്ടുപാറ വരെയുള്ള റോഡ് നിർമാണത്തിന് 10 കോടി രൂപയുടെ ടെൻഡർ നടപടി കഴിഞ്ഞിട്ടുണ്ടെന്നും നിർമാണ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. നിർമാണം പൂർത്തിയാകുന്നതോടെ കുന്നംകുളം-വടക്കാഞ്ചേരി, കേച്ചേരി-വടക്കാഞ്ചേരി എന്നീ റോഡുകൾ ആധുനിക രീതിയിലുള്ളതായി മാറും.
 

date