Skip to main content

വെറ്റ്‌ലാന്റ് മിത്ര രൂപീകരണത്തിന് അപേക്ഷ ക്ഷണിച്ചു

വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി, വെള്ളായണി തുടങ്ങിയ തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയ്ക്ക് കീഴിൽ വെറ്റ്‌ലാന്റ് മിത്ര രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വയംസന്നദ്ധതയോടെയും സാമ്പത്തികനേട്ടം ഇല്ലാതെയും പ്രവർത്തിക്കാൻ താത്പര്യമുള്ള 12 വയസിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷഫോമും മറ്റ് വിശദാംശങ്ങളും www.envt.kerala.gov.in എന്ന വിലാസത്തിൽ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 21.
പി.എൻ.എക്‌സ്.4577/19

 

date