Skip to main content

സൂര്യഗ്രഹണം ഒരുക്കങ്ങള്‍ അവകോലനം ചെയ്തു

ഡിസംബര്‍ 26 ന് ജില്ലയില്‍ ദൃശ്യമാകുന്ന വലയ സൂര്യഗ്രഹണ വീക്ഷണത്തിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. ഗ്രഹണം കാണാനായി കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനം, മീനങ്ങാടി , ചീങ്ങേരി മല എന്നിവടങ്ങളില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കും. കല്‍പ്പറ്റയില്‍ 5000 ത്തോളം പേര്‍ക്ക് ഗ്രഹണം  വീക്ഷിക്കുന്നതിനായുള്ള സൗകര്യങ്ങളാണുണ്ടാവുക. ആദിവാസി സങ്കേതങ്ങളിലും മറ്റും സൂര്യഗ്രഹണം സംബന്ധിച്ചുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി. സയന്‍സ് സെന്റര്‍ രണ്ടിടങ്ങളില്‍ കൂടുതല്‍ വ്യക്തമായി സൂര്യഗ്രഹണം കാണാന്‍ ടെലിസ്‌കോപ്പ്, പ്രൊജക്ഷന്‍ സ്‌ക്രീന്‍ എന്നിവ ലഭ്യമാക്കും.  ഫീല്‍ട്ടര്‍ കണ്ണടകള്‍ ജില്ലയില്‍ ആവശ്യത്തിന് എത്തിക്കും. വലയ സൂര്യഗ്രഹണം പൂര്‍ണ്ണമായും ദൃശ്യമാകുന്ന വയനാട്ടില്‍ ഗ്രഹണ വീക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, വിവിധ ശാസ്ത്ര സാങ്കേതിക സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date