Skip to main content

നോര്‍ക്ക റുട്ട്‌സ് വനിത നഴ്‌സുമാര്‍ക്ക്  അവസരം

 
        കുവൈറ്റിലെ ആസ്പത്രി ശൃംഖലയായ റോയല്‍ ഹോം ഹെല്‍ത്തിലേയ്ക്ക്  വനിത നഴ്‌സുമാരെ നോര്‍ക്ക റൂട്ട്‌സ്  മുഖേന തെരഞ്ഞെടുക്കുന്നു.  കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത ബി.എസ്.സി/ജി.എന്‍.എം നഴ്‌സുമാര്‍ക്കാണ് അവസരം. മെഡിക്കല്‍/സര്‍ജിക്കല്‍, എന്‍.ഐ.സിയു, മെറ്റേര്‍ണിറ്റി, ജെറിയാട്രിക്‌സ് തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക്  മുന്‍ഗണന. 75,000 രൂപയാണ് ഏകദേശ ശമ്പളം. ഉദ്യോഗാര്‍ത്ഥികള്‍ www.norkaroots.org ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ ഡിസംബര്‍ 31 വരെ സ്വീകരിക്കും. ഫോണ്‍ (ഇന്ത്യ) 18004253939, (വിദേശം) 00918802012345. വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം ലഭിക്കും.
വൈദുതി മുടങ്ങും

കെ.എസ്.ഇ.ബി. പുല്‍പ്പള്ളി സെക്ഷന്‍ കീഴില്‍ വരുന്ന ഏര്യപ്പള്ളി, കാര്യമ്പാടിക്കുന്ന്, താഴെയങ്ങാടി, മൂഴിമല, മരപ്പന്‍മൂല, കാപ്പിക്കുന്ന്, കൊളറാട്ടുകുന്ന്, കല്ലുവയല്‍ ഭാഗങ്ങളിലും കല്‍പ്പറ്റ റാട്ടക്കൊല്ലി ഭാഗങ്ങളിലും സുല്‍ത്താന്‍ ബത്തേരി അര്‍മാട്, കുപ്പാടി ഡിപ്പോ, ചെതലയം, വാളാഞ്ചേരി, വേങ്ങൂര്‍ ഭാഗങ്ങളിലും പടിഞ്ഞാറത്തറ ഡിവിഷനിലെ ശാന്തി നഗര്‍, ആലക്കണ്ടി, വാരാമ്പറ്റ ഭാഗങ്ങളിലും ബുധനാഴ്ച (ഇന്ന്) രാവിലെ 9 മുതല്‍ വൈകീട്ട് 5  വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.
 

date