Skip to main content

ഇനി ഞാന്‍ ഒഴുകട്ടെ’ ജനകീയ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി

 

കാക്കനാട്:ഹരിതകേരളംമിഷന്റെ ഭാഗമായി നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിനായിസംസ്ഥാനമൊട്ടാകെ നടപ്പിലാക്കുന്ന ‘ഇനി ഞാന്‍ ഒഴുകട്ടെ’ ജനകീയ ക്യാമ്പയിന്റെ ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്ക്‌ ജില്ലയിൽ തുടക്കമായി.  
രായമംഗലം പഞ്ചായത്തിലാണ് ശുചീകരണപ്രവർത്തികൾ തുടങ്ങിയത്.  രായമംഗലം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ഇരപ്പ്‌തോടിന്റേയും വെള്ളച്ചാട്ടത്തിന്റെയും ശുചീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളികുര്യാക്കോസ്ഉദ്ഘാടനംചെയ്തു.  പഞ്ചായത്ത് പരിധിയിലൂടെ ഒഴുകുന്ന മൂന്ന്കിലോമീറ്ററോളം വരുന്നതോടിന്റെശുചീകരണത്തിൽ ജനപ്രതിനിധികളും നാട്ടുകാരും തൊഴിലുറപ്പ്,കുടുംബശ്രീ പ്രവര്‍ത്തകരുമടക്കം 300 ലധികം പേര്‍ പങ്കാളികളായി. എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കുറഞ്ഞത് ഒരു നീര്‍ച്ചാലെങ്കിലുംതദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ  നേതൃത്വത്തില്‍ ശുചീകരിക്കുക എന്ന  ലക്ഷ്യത്തിലാണ് ‘ഇനി ഞാന്‍ ഒഴുകട്ടെ’  എന്ന പേരില്‍സംസ്ഥാനത്താകെ ക്യാമ്പയിന്‍ ആരംഭിച്ചിട്ടുള്ളത്. 
    ഡിസംബര്‍  14 ന് ആരംഭിച്ച ക്യാമ്പയിനിലൂടെ 100 നീര്‍ച്ചാലെങ്കിലും ജില്ലയില്‍ ശുചീകരിക്കാനാണ്‌ ലക്ഷ്യമിടുന്നത്. പ്രധാന നദികളും പുഴകളും മാലിന്യമുക്തമായി നിലനില്‍ക്കണമെങ്കില്‍ അവയിലേക്ക്ഒഴുകിയെത്തുന്ന നീര്‍ച്ചാലുകളും തോടുകളും വൃത്തിയാക്കി നീരൊഴുക്ക്‌ സുഗമമാക്കണം.   ഹരിതകേരളംമിഷന്റെയും ജില്ലാആസൂത്രണ സമിതിയുടെയും നേതൃത്വത്തിലാണ് ജില്ലയില്‍ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.   നീര്‍ച്ചാലുകള്‍ മാലിന്യമുക്തമായി തുടര്‍ന്നും നിലനിര്‍ത്തുന്നതിന് എല്ലാവരുടെയുംസഹകരണമുണ്ടാവണമെന്ന്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌സൗമിനി ബാബു അധ്യക്ഷത വഹിച്ചു.  കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്‍ , രായമംഗലം പഞ്ചായത്ത് സ്‌ററാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജ്യോതിഷ്‌കുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ശാരദ മോഹന്‍, ബേസില്‍ പോള്‍, ജില്ലാ പ്ലാനിംഗ്ഓഫീസര്‍ ലിറ്റിമാത്യു, ഹരിതകേരളം മിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ സുജിത്കരുണ്‍, മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ്എക്‌സിക്യൂട്ടിവ്എഞ്ചീനീയര്‍ രമ്യ ആര്‍ എന്നിവര്‍ സംസാരിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്അംഗങ്ങള്‍, രായമംഗലം പഞ്ചായത്ത്അംഗങ്ങള്‍, ഹരിതകേരളംറിസോഴ്‌സ് പേഴ്‌സണ്‍സ്, സഹകരണ ബാങ്ക് പ്രതിനിധികള്‍, പഞ്ചായത്ത് , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

date