Skip to main content

കോണത്തുകുന്ന് ഗവ. യുപി സ്‌ക്കൂളിന് ഒരു കോടി രൂപയുടെ സർക്കാർ പുരസ്‌ക്കാരം

വെള്ളാങ്ങല്ലൂർ കോണത്തുകുന്ന് ഗവ. യുപി സ്‌ക്കൂളിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പുരസ്‌കാരം. ഒരു കോടി രൂപയാണ് പുരസ്‌കാരത്തുക. അഞ്ഞൂറിൽ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന പുരസ്‌കാരമാണിത്. കോണത്തുകുന്നിൽ സ്‌കൂളിൽ എണ്ണൂറ് വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ജില്ലയിലെ സ്‌ക്കൂളുകൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി എംഎൽഎ ഫണ്ടിൽ നിന്നും രണ്ടര കോടിയും അനുവദിച്ചിട്ടുണ്ട്. പുരസ്‌ക്കാരത്തുകയും ചേർത്ത് മൂന്നര കോടിയാകും സ്‌കൂളിന് കിട്ടുക. സ്‌കൂളിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് മൂന്ന് നിലകളിലായി ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം പണിത് ക്ലാസ് മുറികളുടെ എണ്ണം വർധിപ്പിക്കും. ഇതു സംബന്ധിച്ച് വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആലോചന യോഗം എംഎൽഎ വി ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഭാരവാഹികളായ ഉണ്ണി കൃഷ്ണൻ കുറ്റിപറമ്പിൽ, എം കെ മോഹനൻ, നിഷ ഷാജി, സിമി സെബ്യാസ്റ്റ്യൻ, പി. വൃന്ദ എന്നിവർ പങ്കെടുത്തു.

date