Skip to main content

അസാപിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഭാഷാപരിശീലനം

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപിന്റെ ആഭിമുഖ്യത്തിൽ ജപ്പാൻ  മിനിസ്ട്രി ഓഫ് ഇക്കോണമി, ട്രേഡ് ആൻഡ് ഇൻഡസ്ട്രിയുടെ കീഴിലുള്ള  AOTS മായി ചേർന്ന് നടത്തുന്ന ഭാഷാപരിശീലന ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. അസാപിന്റെ കഴക്കുട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിന്റെ ട്രാൻസിറ്റ് ക്യാംപസായ കാട്ടായിക്കോണം സെന്റ് തോമസ് കോളേജിലാണ് ക്ലാസുകൾ നടക്കുക.  JLPT N4  ലെവൽ സർട്ടിഫിക്കറ്റാണ് കോഴ്‌സിലൂടെ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999635/739.
പി.എൻ.എക്‌സ്.4587/19

date