Skip to main content

പശ്ചാത്തല മേഖലയുടെ വികസനം വിവിധ വകുപ്പുകളുടെ കൂട്ടായ്മകള്‍ അനിവാര്യം                                            വി.പി.ജോയ്

· കാര്‍ഷിക ഉപകരണങ്ങള്‍ വെറുതെയിട്ടാല്‍  തിരിച്ചെടുക്കണം
· പോഷകാഹരക്കുറവ് പരിഹരിക്കപ്പെടണം
· ആരോഗ്യരംഗത്ത് സ്‌പെഷ്യലിസ്റ്റുകള്‍ വേണം
                       
ജില്ലയുടെ മാനവിക സൂചിക  ഉയര്‍ത്തുന്നതിനായി വിവിധ വകുപ്പുകളുടെ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് കേന്ദ്ര പ്രഭാരി ഓഫീസര്‍ വി.പി.ജോയ് പറഞ്ഞു. കള്കട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ കാര്‍ഷിക ഉപകരണങ്ങള്‍ ഉപയോഗിക്കാതെ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ തിരിച്ചെടുത്ത് ആവശ്യമുള്ളവര്‍ക്ക് കൊടുക്കണം.  നെല്‍കൃഷിയില്‍ സക്രീയമല്ലാതെ ആനുകൂല്യങ്ങള്‍ വിവിധ തരത്തില്‍ കൈപ്പറ്റി ഉപകരണങ്ങളും മറ്റും ഉപേക്ഷിക്കുന്ന പ്രവണതകള്‍ വര്‍ദ്ധിക്കുന്നുവെന്ന കാര്‍ഷിക സര്‍വകലാശാല സമിതിയംഗം ചെറുവയല്‍ രാമന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കുള്ള പദ്ധതികള്‍ കൃഷി വകുപ്പ് കൃത്യമായി നിരീക്ഷിക്കണം. അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ ഇവ എത്തി എന്ന് ഉറപ്പുവരുത്തുണം. ജില്ലയുടെ മാനവിക സൂചിക ഉയര്‍ത്തുന്നതില്‍ കര്‍ഷകരുടെ വളര്‍ച്ച പ്രധാന ഘടകമാണ്. കര്‍ഷിക മേഖലയിലെ വിവിധ പദ്ധതികളും പശ്ത്താല സംവിധാനങ്ങളും യോഗത്തില്‍ വിലയിരുത്തി.
ജില്ലയില്‍ പ്രധാനമായും പിന്നാക്കം നില്‍ക്കുന്ന മേഖലകളെ വേര്‍തിരിച്ച് അവലോകനം ചെയ്തു.  ഗോത്ര വിഭഗാങ്ങളിലെ കുട്ടികളിലെ പോഷകാഹരക്കുറവ്,  സ്ത്രീകളുടെ വീടുകളിലുള്ള പ്രസവം, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവയെല്ലാം ജില്ലയില്‍ നിലനില്‍ക്കുന്നുണ്ട്. ഇവ പരിഹരിക്കുന്നതിന് വിവിധ വകുപ്പുകളുടെ കൂട്ടായ ശ്രമം ആവശ്യമാണ്. ട്രൈബല്‍ പ്രമോട്ടര്‍മാര്‍, ആശവര്‍ക്കര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി കോളനികളിലെ ഗര്‍ഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കണം. ആസ്പത്രികളുടെ സൗകര്യക്കുറവ് പരിഹരിക്കാനുള്ള പദ്ധതികള്‍ ത്വരിതപ്പെടുത്തണം. ആരോഗ്യ-പോഷക മേഖലയില്‍ 69 ആണ് ആസ്പിരേഷണല്‍ ജില്ലയുടെ അടിസ്ഥാനത്തില്‍ വയനാടിന്റെ സ്‌കോര്‍. ഇവ മെച്ചപ്പെടുത്തുന്നതിനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ ഉണ്ടാകണം. റോഡ് നിര്‍മ്മാണം, ജലസേചനം, മുദ്ര വായ്പ വിതരണം, സാങ്കേതിക പരിശീലനം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിങ്ങനെയുള്ള മേഖലയില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്നം വി.പി.ജോയ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ജി.ബാലഗോപാലന്‍, ജില്ലാ  പ്ലാനിങ്ങ് ഓഫീസര്‍ സുഭദ്രാ നായര്‍, കാര്‍ഷിക സര്‍വകലാശാല സമിതിയംഗം ചെറുവയല്‍ രാമന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date