Post Category
ആദിത്യയുടെ പിറന്നാള്‍ ആഘോഷിച്ചു
ഇന്ത്യയുടെ ആദ്യ സോളാര്‍ബോട്ട് ആദിത്യയുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചു. വൈക്കം-തവണക്കടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആദിത്യ ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ചടങ്ങ് വൈക്കം എംഎല്‍എ സി.കെ ആശ ഉദ്ഘാടനം ചെയ്തു. വൈക്കത്തു നിന്നും തവണക്കടവിലേക്കുളള യാത്രാ മധ്യേ ആയിരുന്നു ഉദ്ഘാടന പരിപാടി. അരൂര്‍ എംഎല്‍എ എ.എം ആരിഫ്, പളളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഹരിക്കുട്ടന്, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍ എന്നിവര്‍ പങ്കെടുത്തു. വാര്‍ഷികത്തിന്റെ ഭാഗമായി ഇന്ന് യാത്രക്കാര്‍ക്ക് സൗജന്യ യാത്രയും ജലഗതാഗതവകുപ്പ് ഒരുക്കി. 2017 ജനുവരി 12നാണ് 75 പേര്‍ക്ക് സഞ്ചരിക്കാവുന്ന രാജ്യത്തെ ആദ്യ സംരംഭമായ സോളാര്‍ ബോട്ട് ഉദ്ഘാടനം ചെയ്തത്.
(കെ.ഐ.ഒ.പി.ആര്-136/18)
date
- Log in to post comments