Skip to main content

മലബാര്‍ കാര്‍ണിവല്‍:   വ്യവസായ സംരംഭകര്‍ക്ക് സൗജന്യമായി പങ്കെടുക്കാം

    ജില്ലാ ഭരണകൂടവും ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന മലബാര്‍ കാര്‍ണിവലില്‍  ജില്ലാവ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വ്യവസായ പ്രദര്‍ശന വിപണ മേള സംഘടിപ്പിക്കുന്നു. കോട്ടക്കുന്ന് ടൂറിസം പാര്‍ക്കില്‍  ഡിസംബര്‍ 28 മുതല്‍ 2020 ജനുവരി അഞ്ചുവരെ നടക്കുന്ന മേളയില്‍ വ്യവസായ സംരംഭകര്‍ക്ക്  സൗജന്യമായി പങ്കെടുക്കാം. ജില്ലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭകര്‍ക്കാണ്  അവസരം. അപേക്ഷ സമര്‍പ്പിക്കുന്നവരില്‍ നിന്നും തെരഞ്ഞെടുക്കുന്ന 25 യൂനിറ്റുകള്‍ക്കാണ് അവസരമുള്ളത്. താത്പര്യമുള്ള സംരംഭകര്‍ അപേക്ഷ ഡിസംബര്‍ 20 നകം ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫീസുകളിലോ സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍-0483-2737405.
 

date