Skip to main content

കമ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്

കുമരകം ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. എം.എസ്. ഡബ്ല്യു, എം.എ. വിമന്‍സ് സ്റ്റഡീസ്, എം.എ ജെന്‍ഡര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ള വനിതകള്‍ക്ക്  അപേക്ഷിക്കാം.
ഗ്രാമപഞ്ചായത്തിന്‍റെ വനിതാ ഘടകപദ്ധതിയുമായി ബന്ധപ്പെട്ട ആസൂത്രണം, ഏകോപനം, സംഘാടനം എന്നീ ജോലികള്‍ക്കായാണ് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഡിസംബര്‍ 21 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണം.

date