Skip to main content

വൈദ്യര്‍ മഹോത്സവം ഡിസംബര്‍ 20 മുതല്‍

 

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ വൈദ്യര്‍ മഹോത്സവം ഡിസംബര്‍ 20 മുതല്‍ ജനുവരി 6 വരെ കൊണ്ടോട്ടിയില്‍ നടക്കും.  'ദേശം, ചരിത്രം, ഇതിഹാസം: ബഹുസാംസ്‌കാരികതയുടെ പാഠങ്ങള്‍' എന്ന വിഷയത്തില്‍ പ്രഫ. സുനില്‍ പി. ഇളയിടം ഡിസംബര്‍ 23 ന് വൈകുന്നേരം അഞ്ചിന്  മോയിന്‍ കുട്ടി  വൈദ്യര്‍ സ്മാരക പ്രഭാഷണം നടത്തും. 
    വിവിധ സെഷനുകളിലായി നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, ഡോ. കെ.ടി. ജലീല്‍, എം.പി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി. പി.വി. അബ്ദുല്‍ വഹാബ്, എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ പങ്കെടുക്കും. 
സെമിനാര്‍, നാടകം, സംസ്ഥാന തല ആലാപന മത്സരം, മാപ്പിള കലകളുടെ അവതരണം, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ തുടങ്ങിയ പരിപാടികള്‍ നടക്കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍ : 0483 2711432    
 

date