Skip to main content

സമ്പാദ്യ ആശ്വാസ പദ്ധതി :  തുക സമാഹരണം  ഡിസംബര്‍ 18 മുതല്‍

ഫിഷറീസ് സമ്പാദ്യ ആശ്വാസ പദ്ധതിയിലേക്കുള്ള 2019-20 ഗുണഭോക്തൃ വിഹിത സമാഹരണം (കടല്‍) ഡിസംബര്‍ 18, 19, 20, 27, 28 തീയതികളിലും ഉള്‍നാടന്‍ 30, 31 നും നടക്കും.  500 രൂപയാണ് മാസ വിഹിതം.  ക്ഷേമനിധി പാസ്ബുക്ക്, ബി.പി.എല്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ സഹിതം അതത് മത്സ്യഭവന് കീഴിലുളള കളക്ഷന്‍ സെന്ററുകളില്‍ മത്സ്യത്തൊഴിലാളി നേരിട്ട് ഹാജരാകണം. അപേക്ഷയോടൊപ്പം   ആറ് മാസത്തിനുള്ളിലെടുത്ത  കളര്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും  സമര്‍പ്പിക്കണം. ബി.പിഎല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള 60 വയസ്സിന് താഴെയുളള  മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമേ പദ്ധതിയില്‍ അംഗത്വം ലഭിക്കുകയുളളൂവെന്ന്  പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date