Skip to main content

വിഡിയോ കോണ്‍ഫറന്‍സിങിന് നവീകരിച്ച സ്റ്റുഡിയോ

നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്ററിന്റെ നവീകരിച്ച വിഡിയോ കോണ്‍ഫറന്‍സിങ് സ്റ്റുഡിയോ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് ഉദ്ഘാടനം ചെയ്തു. നാലര ലക്ഷം രൂപ ചെലവില്‍ ജില്ലാ ഭരണകൂടത്തിന് വേണ്ടി നിര്‍മിതി കേന്ദ്രയാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. പുതിയ സ്റ്റുഡിയോയില്‍ 30 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമുണ്ട്.
പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു  ഡപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) പി. മുരളീധരന്‍ ജില്ലാ ഇന്‍ഫോമാറ്റിക് ഓഫീസര്‍ പ്രതീഷ് കെ.പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

date