Skip to main content

ദേശീയ അവാർഡ് നേടിയ ഭിന്നശേഷി അധ്യാപികയെ ആദരിക്കും

കാഴ്ചപരിമിതരായ സർക്കാർ ജീവനക്കാർക്കുള്ള ദേശീയ അവാർഡ് നേടിയ വഴുതക്കാട് സർക്കാർ അന്ധവിദ്യാലയത്തിലെ ബേബി ഗിരിജ ടീച്ചറെ ആദരിക്കുന്നു. അന്ധവിദ്യാലയത്തിൽ ഇന്ന് (ഡിസംബർ 20) ഉച്ചയ്ക്ക് രണ്ടിന് ആദരിക്കൽ ചടങ്ങും ക്രിസ്തുമസ് ആഘോഷവും ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും. 2020ലെ ബ്രയിൽ ലിപി കലണ്ടറിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ.ജീവൻബാബു നിർവഹിക്കും. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പൂർവ്വവിദ്യാർഥി മാസ്റ്റർ വിഷ്ണുവിനെ ചടങ്ങിൽ അനുമോദിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, പ്രഥമാധ്യാപകൻ കെ.എം. അബ്ദുൾ ഹക്കിം തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്‌സ്.4596/19

date