Skip to main content

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

എംപ്ലായ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍  കഴിയാതിരുന്നവര്‍ക്കും  എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  മുഖേന  താല്‍ക്കാലിക ജോലി ലഭിച്ച് , യഥാവിധി  പിരിഞ്ഞ്  വിടുതല്‍ സര്‍ട്ടിഫിക്കറ്റ്  90 ദിവസത്തിനകം  ചേര്‍ക്കാന്‍ കഴിയാതെയിരുന്ന കാരണത്താല്‍  സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ഥികള്‍ക്കും മെഡിക്കല്‍ ഗ്രൗണ്ടിലും  ഉപരിപഠനത്തിന്   പോകേണ്ടി വന്നതിനാലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന  ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ  ജോലിയില്‍ നിന്നും വിടുതല്‍ ചെയ്തു/ രാജി വെച്ചവര്‍ക്കും  അവരുടെ  അസല്‍  രജിസ്‌ട്രേഷന്‍  സീനിയോറിറ്റി പുന:സ്ഥാപിച്ചു  നല്‍കുന്നതിന്  2020 ജനുവരി  വരെയുളള  എല്ലാ പ്രവൃത്തി ദിവസങ്ങളിലും  രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം  അടൂര്‍ എംപ്ലോയ്‌മെന്റ് ഓഫീസില്‍  അപേക്ഷ സമര്‍പ്പിക്കാം. ലാപ്‌സായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ www.employment.kerala.gov.in  എന്ന വെബ്‌സൈറ്റ് മ്ുഖേന ഓണ്‍ ലൈനായും പുതുക്കാം.  ഇത് ഓണ്‍ലൈന്‍  പോര്‍ട്ടലിന്റെ ഹോം പേജില്‍  നല്‍കിയിട്ടുളള Special Renewal  ഓപ്ഷന്‍ വഴിയാണ് പുതുക്കേണ്ടത്. 

 

 

date