Skip to main content

മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന്  (റിന്യൂവല്‍) ഓണ്‍ലൈനായി അപേക്ഷിക്കാം

*ഓണ്‍ലൈനായി അപേക്ഷിച്ച് ഡിസംബര്‍ 21നകം 

പ്രിന്റ് ഔട്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍  സമര്‍പ്പിക്കണം

 

 2019-ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷന്‍ പുതുക്കലിന് (റിന്യൂവല്‍) അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ സ്വീകരിക്കുക. അപേക്ഷ ഡിസംബര്‍ 21 വരെ പി.ആര്‍.ഡി വെബ്സൈറ്റായ www.prd.kerala.gov.in മുഖേന സമര്‍പ്പിക്കാം. 

അപേക്ഷ പൂരിപ്പിക്കേണ്ടത് ഇംഗ്ലീഷില്‍ മാത്രമാണ്. നിലവില്‍ കഴിഞ്ഞവര്‍ഷം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് കാര്‍ഡ് ലഭിച്ചവരാണ് ഇത്തവണ പുതുക്കാന്‍ അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ വഴി പുതുക്കിയില്ലെങ്കില്‍ യാതൊരു കാരണവശാലും നിലവിലുള്ള അക്രഡിറ്റേഷന്‍ അടുത്തവര്‍ഷത്തേക്ക് പുതുക്കപ്പെടില്ല.

നിലവില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുതുക്കല്‍ സമയത്ത് പ്രൊഫൈലില്‍ ആവശ്യമായ തിരുത്തലുകള്‍ (ഉണ്ടെങ്കില്‍) വരുത്താം. ഫോട്ടോ, ഒപ്പ്, തസ്തിക, ജില്ല, വിലാസം തുടങ്ങിയ മാറ്റാവുന്നതാണ്.  

സ്‌കാന്‍ ചെയ്ത നിര്‍ദ്ദിഷ്ട വലിപ്പത്തിലുള്ള ഫോട്ടോ, ഒപ്പ് എന്നിവ (മാറ്റമുണ്ടെങ്കില്‍ മാത്രം) അപ്ലോഡ് ചെയ്യാന്‍ പാകത്തിന് കമ്പ്യൂട്ടറില്‍ കരുതിയതിന് ശേഷമാണ് അപേക്ഷ പൂരിപ്പിക്കേണ്ടത്. റിപ്പോര്‍ട്ടിംഗ് സംബന്ധമായ ജോലി ചെയ്യുന്നവര്‍ മീഡിയ വിഭാഗത്തിലും എഡിറ്റോറിയല്‍ ജീവനക്കാര്‍ ജേണലിസ്റ്റ് വിഭാഗത്തിലും പുതുക്കലിന് അപേക്ഷിക്കണം. 

അപേക്ഷാഫോമില്‍ നിര്‍ബന്ധമായും പൂരിപ്പിക്കേണ്ട ഭാഗങ്ങള്‍ ഒഴിവാക്കി മുന്നോട്ട് പോകാനാകാത്ത വിധമാണ് സോഫ്റ്റ്വെയര്‍ ക്രമീകരിച്ചിട്ടുള്ളത്. ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നീ നാല് രേഖകളില്‍ ഏതെങ്കിലും ഒരു നമ്പര്‍ നിര്‍ബന്ധമാണ്. രേഖപ്പെടുത്തിയ വിവരങ്ങള്‍ അപേക്ഷകന് പരിശോധിക്കുന്നതിനുള്ള പ്രിവ്യൂ ലഭ്യമാകും. തെറ്റില്ലെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടു കഴിയും. 

ഇതിനു ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് മാധ്യമ സ്ഥാപനത്തില്‍ ചുമതലപ്പെട്ടവരില്‍ നിന്നും ഒപ്പും സീലും പതിപ്പിച്ച്, നിലവില്‍ ഉള്ള കാര്‍ഡിന്റെ ഫോട്ടോ കോപ്പിസഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ഡിസംബര്‍ 21 നകം സമര്‍പ്പിക്കണം. 

(റിപ്പോര്‍ട്ടിംഗ് ജീവനക്കാര്‍ ബ്യൂറോ ചീഫിന്റെയും എഡിറ്റോറിയല്‍/ഡസ്‌കിലുള്ളവര്‍ ചീഫ് എഡിറ്റര്‍/ന്യൂസ് എഡിറ്ററുടെയും ഒപ്പാണ് പ്രിന്റൗട്ടില്‍ രേഖപ്പെടുത്തേണ്ടത്). പുതുക്കിയ കാര്‍ഡുകള്‍ ജില്ലാ ആഫീസുകളില്‍ നിന്ന് ഡിസംബര്‍ അവസാനദിവസങ്ങളില്‍ വിതരണം ചെയ്ത് തുടങ്ങും. പഴയ  കാര്‍ഡുകള്‍ തിരികെ നല്‍കിയാല്‍ മാത്രമേ പുതിയ കാര്‍ഡ് ലഭ്യമാകൂ.

പുതുക്കല്‍ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനായി നടത്തേണ്ടവിധം

 

http://www.iiitmk.ac.in/iprd/login.php ലിങ്ക് വഴി സൈറ്റില്‍ പ്രവേശിക്കുക. പി.ആര്‍.ഡി സൈറ്റായ www.prd.kerala.gov.in സൈറ്റിന്റെ ഹോം പേജില്‍ നിന്നും പ്രവേശിക്കാനുള്ള ലിങ്കുണ്ട്. (ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം)

 

http://www.iiitmk.ac.in/iprd/login.php പേജില്‍ നിലവിലെ അക്രഡിറ്റേഷന്‍ നമ്പറും പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാനുള്ള പേജ് ലഭിക്കും. 

 

ഇതില്‍ അക്രഡിറ്റേഷന്‍ നമ്പര്‍ എന്ന കോളത്തില്‍ നിലവിലെ (2019) കാര്‍ഡിലെ അക്രഡിറ്റേഷന്‍ നമ്പര്‍ കാപ്പിറ്റല്‍ ലെറ്ററില്‍ ടൈപ്പ് ചെയ്യണം. (ഉദാ: PRD/TVM/MA1000/2019)

 

കഴിഞ്ഞവര്‍ഷത്തെ പാസ്വേഡ് ഓര്‍മയില്ലാത്തവര്‍ തൊട്ടുതാഴെയുള്ള 'ഫോര്‍ഗോട്ട് പാസ്വേഡ്' ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ലഭ്യമാകുന്ന പേജില്‍ അക്രഡിറ്റേഷന്‍ നമ്പര്‍ മുഴുവനായി ടൈപ്പ് ചെയ്ത് 'റീസെറ്റ് പാസ്വേഡ്' ക്ലിക്ക് ചെയ്താല്‍ പുതിയ പാസ്വേഡ് നിങ്ങള്‍ ഈ പോര്‍ട്ടലില്‍ കാര്‍ഡിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഇ-മെയിലില്‍ വരും. (മെയില്‍ ഇന്‍ബോക്‌സില്‍ ലഭിക്കാത്തവര്‍ 'സ്പാം' ഫോള്‍ഡര്‍ കൂടി പരിശോധിക്കണം.)

 

ആ പാസ്വേഡ് ഉപയോഗിച്ച് http://www.iiitmk.ac.in/iprd/login.php പേജിലൂടെ നിങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യാവുന്നതും നിങ്ങളുടെ പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യാവുന്നതുമാണ്. പ്രൊഫൈലില്‍ പ്രവേശിച്ചാല്‍ മുകളിലുള്ള 'റിന്യൂ രജിസ്‌ട്രേഷനി'ല്‍ ക്ലിക്ക് ചെയ്താണ് അപ്‌ഡേഷന്‍ നടത്തേണ്ടത്. 

(പാസ്വേഡ് റീസെറ്റിംഗ് സംശയങ്ങള്‍ ഉണ്ടെങ്കില്‍ 9895394630 എന്ന നമ്പരില്‍ വിളിക്കുക.)

 

നിങ്ങളുടെ വിലാസം, ഫോട്ടോ, ഒപ്പ് തുടങ്ങിയവ ആവശ്യമെങ്കില്‍ അപ്‌ഡേറ്റ് ചെയ്യാനും അവസരമുണ്ട്. രേഖപ്പെടുത്തിയ വിവരങ്ങള്‍ അപേക്ഷകന് പരിശോധിക്കുന്നതിനുള്ള പ്രിവ്യൂ ലഭ്യമാകും. തെറ്റില്ലെന്ന് ഉറപ്പുവരുത്തി സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷ സമര്‍പ്പിക്കപ്പെട്ടു കഴിയും. 

 ഫോട്ടോ ഇളംനിറമുള്ള പശ്ചാത്തലമുള്ള ചിത്രമാണ് ഉപയോഗിക്കേണ്ടത്്. ഒപ്പ് വെളുത്ത പേപ്പറില്‍ കറുത്ത മഷി കൊണ്ടുള്ളതായിരിക്കണം. 

 

ഏതു ജില്ലയിലാണോ ജോലി ചെയ്യുന്നത് ആ ജില്ലയാണ് കോളത്തില്‍ ചേര്‍ക്കേണ്ടത്. അതത് ജില്ലയിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ് മേലധികാരിയുടെ ഒപ്പും സീലും ചേര്‍ത്ത് അപേക്ഷയുടെ പ്രിന്റ് ഔട്ട് നല്‍കേണ്ടത്. 

 

*** പ്രത്യേക ശ്രദ്ധയ്ക്ക്: ലോഗിന്‍ ചെയ്ത് നിലവിലുള്ള പ്രൊഫൈല്‍ അപ്‌ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. പുതിയ രജിസ്‌ട്രേഷന്‍ നടത്തരുത്. 

 

 

 

date