Skip to main content

ആര്‍ദ്രം മിഷന്‍ രാജ്യത്തിനാകെ മാതൃക: ഗവര്‍ണര്‍

 

സംസ്ഥാന സര്‍ക്കാറിന്റെ ആര്‍ദ്രം മിഷന്‍ ആരോഗ്യരംഗത്ത് മറ്റ് സംസ്ഥാന ങ്ങള്‍ക്ക് മാതൃകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിദ്യാഭ്യാസ - ആരോഗ്യരംഗത്ത് കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. പരപ്പനങ്ങാടി നഹാസ്  ആശുപത്രിയിലെ നവീകരിച്ച പ്രധാന കെട്ടിടത്തി ന്റെയും സില്‍വര്‍ ജൂബിലി ആഘോഷ സമാപന പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച ചികിത്സ ഗ്രാമീണ മേഖലകളില്‍ പോലും സൗജന്യമായി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ തുടരുകയാണ്. ആശുപത്രികള്‍ ചികിത്സ നല്‍കുന്ന സംവിധാനമായി മാത്രം ഒതുങ്ങാതെ രോഗ പ്രതിരോധ - ശുചിത്വ അവബോധം ജനങ്ങളിലേക്ക് എത്തിക്കാനും ഇടപെടണം. ആശുപത്രികള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന തരത്തിലുള്ള ചികിത്സാ സമീപനം സ്വീകരിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ക്കിടയാക്കുന്ന ആശുപത്രി മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ സംവിധാനങ്ങളു ണ്ടാകണമെന്നും ഇക്കാര്യങ്ങളിലെല്ലാം ധാര്‍മ്മികത പുലര്‍ത്തണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. 
ചടങ്ങില്‍ ബിനോയ് വിശ്വം എംപി അധ്യക്ഷനായി. തുടര്‍ന്ന് അലിഗഡ് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച്ച നടത്തി.
 

date