Skip to main content

ആര്‍ദ്രം ജനകീയ ക്യാംപയിന്‍:  കൂട്ടയോട്ടം ഇന്ന്

ആര്‍ദ്രം ജനകീയ ക്യാംപയിന്‍  ഭാഗമായുളള കൂട്ടയോട്ടം ഇന്ന് (19/12/2019) രാവിലെ 9.15 ന് തൊടുപുഴ മുന്‍സിപ്പല്‍ മൈതാനത്തില്‍ ആരംഭിക്കും. ജില്ലയെ ക്ഷയരോഗവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ബോധവത്ക്കരണപരിപാടിയുടെ ഭാഗമായുളള കൂട്ടയോട്ടം രാവിലെ 9.15ന് തൊടുപുഴ മുന്‍സിപ്പല്‍ മൈതാനത്തില്‍ ആരംഭിച്ച്  മുന്‍സിപ്പല്‍ ബസ്റ്റാന്റിന് സമീപം അവസാനിക്കും. ക്ഷയരോഗമില്ലാത്ത ഇടുക്കി എന്നതാണ് ഇതിന്റെ ലക്ഷ്യം.
തൊടുപുഴ നഗരസഭ അദ്ധ്യക്ഷ പ്രൊ. ജെസ്സി ആന്റണി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റിനി ജോഷി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.പ്രിയ ' ദിനാചരണ സന്ദേശം നല്‍കും. ഡെപ്യുട്ടി ഡി.എം ഒ ഡോ.സുരേഷ് വര്‍ഗീസ് എസ് മുഖ്യപ്രഭാഷണം നടത്തും.  കൗണ്‍സിലര്‍മരായ  ലൂസി ജോസഫ്, ഷാഹുല്‍ ഹമീദ് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഉമാദേവി എം.ആര്‍, ജില്ലാ റ്റി ബി ഓഫീസര്‍ ഡോ. ബി. സെന്‍സി, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ.പി.എന്‍ അജി, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ഖയസ് ഇ. കെ, ഡബ്ലൂ.എച്ച്.ഓ കണ്‍സല്‍റ്റന്റ് ഡോ.പി എസ് രാകേഷ്, റ്റി.ബി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.മഹേഷ് നാരായണ്‍, തൊടുപുഴ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് ഷാജി എം മണക്കാട്ട,് തൊടുപുഴ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഹെജി ചെറിയാന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍.എം ദാസ്, ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍ കെ.ആര്‍ രഘു, ജെ.എച്ച്.ഐ ബിജു.പി തുടങ്ങിയവര്‍ സംസാരിക്കും.   ഡോക്ടര്‍മാര്‍,  ആരോഗ്യപ്രവര്‍ത്തകര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, നേഴ്‌സിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, സ്വകാര്യ ആശുപത്രി ജിവനക്കാര്‍, ആശാ പ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date