Skip to main content
കട്ടപ്പന ഫെസ്റ്റിന് തുടക്കം കുറിച്ച് ചലച്ചിത്ര സംവിധായകന്‍ ജോണി ആന്റണി  തിരിതെളിക്കുന്നു.

കട്ടപ്പന ഫെസ്റ്റിന് തിരിതെളിഞ്ഞു.

 

 

 

 

ഹൈറേഞ്ചിന്റെ  വാണിജ്യ സാംസ്കാരിക മേളയായ കട്ടപ്പന ഫെസ്റ്റിന് വർണ്ണാഭമായ തുടക്കം. ഫെസ്റ്റ് നഗറിലെ സമ്മേളന വേദിയിൽ

ചലച്ചിത്ര സംവിധായകന്‍ ജോണി ആന്റണി  തിരിതെളിച്ചതോടെ കട്ടപ്പന ഫെസ്റ്റിന് തിരശീല ഉയർന്നു. നിരവധി സിനിമകൾക്ക് പശ്ചാത്തലമായ കട്ടപ്പനയുടെ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് സിനിമാലോകത്തിന്റെ എല്ലാവിധ പിന്തുണയും  എല്ലാ കാലത്തും ഉണ്ടാകുമെന്ന് ജോണി ആന്റണി പറഞ്ഞു.

റോഷി അഗസ്റ്റിന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.  നഗരസഭ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി സ്വാഗതം പറഞ്ഞു.

 

കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ആന്‍ണി, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍ ശശി, നഗരസ സഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലൂസി ജോയി , വിവിധ രാഷ്ട്രീയ, സംഘടനാ  പ്രതിനിധികളായ

ജോസ്പാലത്തിനാല്‍, കെ തോമസ്, വി.ആർ.സജി, കെ.ജയകുമാർ , അഡ്വ. അഭിലാഷ്, മനോജ് മുരളി, ബിജു മാധവന്‍, പി.കെ ഗോപി, എം.കെ.തോമസ്, നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ തോമസ് മൈക്കിള്‍, ലീലാമ്മ ഗോപിനാഥ്, എമിലി ചാക്കോ, ബെന്നി കല്ലുപുരയിടം, മുൻ ചെയർമാൻ

മനോജ് എം. തോമസ്, വാർഡ് കൗൺസിലർ സി.കെ മോഹനന്‍, എംസി ബിജു തുടങ്ങിയവര്‍ സംസാരിച്ചു.സമ്മേളനത്തിനു ശേഷം കലാഭവന്‍ ജിന്റോയും സംഘവും അവതരിപ്പിക്കുന്ന മെഗാഷോയും നടന്നു.

 

മുനിസിപ്പാലിറ്റിയിലെ നിര്‍ദ്ധനരായ രോഗികളെ സഹായിക്കുന്നതിനുള്ള ജീവകാരുണ്യ ഫണ്ട് ശേഖരിക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭയുടെ നേതൃത്വത്തില്‍ ട്രാവന്‍കൂര്‍ അഗ്രോ സൊസൈറ്റിയുമായി ചേര്‍ന്നാണ് കട്ടപ്പന ഫെസ്റ്റ്  സംഘടിപ്പിക്കുന്നത്. വിനോദവും വിജ്ഞാനവും കലാപരിപാടികളും സമന്വയിപിച്ച് പതിനഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന   ഫെസ്റ്റ്  ജനുവരി ഒന്നിന് സമാപിക്കും.  19 ന് രാവിലെ 11  മുതല്‍ പ്രദര്‍ശന പരിപാടി ആരംഭിക്കും. അമൃത മെഡിക്കല്‍ കോളേജ് ഒരുക്കുന്ന മെഡിക്കല്‍ എക്‌സിബിഷന്‍, സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന പവലിയന്‍, റോബോട്ടിക് ആനിമല്‍ എക്‌സിബിഷന്‍, പുസ്തക പ്രദര്‍ശനം, ത്രീഡി ഷോ, പുരാവസ്തു പ്രദര്‍ശനം, കാര്‍ഷിക വിജ്ഞാന്‍കേന്ദ്ര ഒരുക്കുന്ന പവലിയന്‍, കാര്‍ഷികവിള പ്രദര്‍ശനം, ഫ്‌ളവര്‍ നേഴ്‌സറി , ഫുഡ് കോര്‍ട്ട്, അമ്യൂസ്‌മെന്റ് പാര്‍ക്ക്, അറുപതോളം വ്യസ്യസ്ത സ്റ്റാളുകള്‍ എന്നിവയാണ് ഫെസ്റ്റ് ഗ്രൗണ്ടിലെ പ്രധാന കാഴ്ചകള്‍. പ്രദര്‍ശന പരിപാടികളും കാര്‍ഷികവിള പ്രദര്‍ശന മത്സരവും ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും.  തുടര്‍ന്ന് അംഗന്‍വാടി കുട്ടികളുടെ കലാമത്സരങ്ങള്‍ അരങ്ങേറും. 19 ന വൈകിട്ട് 7.30-ന് മജീഷന്‍ സാമ്രാജ് സംഘംവും അവതരിപ്പിക്കുന്ന മാജിക് ഷോ. തുടര്‍ന്ന്  . എല്ലാ ദിവസവും വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ പ്രാദേശിക കലാസമിതികളുടെ കലാപരിപാടികളും 7 മണി മുതല്‍ ചലച്ചിത്ര താരങ്ങൾ ,ചലച്ചിത്ര പിന്നണി ഗായകർ , കോമഡിഷോ താരങ്ങള്‍ തുടങ്ങിയവര്‍ നയിക്കുന്ന വിവിധ കാലപരിപാടികള്‍  ഉണ്ടായിരിക്കും.

 

date