Skip to main content

ഇന്ത്യ സ്‌കില്‍സ് കേരള 2020; രജിസ്ട്രേഷന്‍  31 വരെ

 യുവജനങ്ങളുടെ നൈപുണ്യശേഷി  കണ്ടെത്തി  പരിപോഷിപ്പിക്കുന്നതിനും  അത് പ്രകടിപ്പിക്കുന്നതിനും മാറ്റുരയ്ക്കുന്നതിനുമായി  വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സും ചേര്‍ന്ന് ഇന്ത്യ സ്‌കില്‍സ് കേരള 2020 യുടെ ജില്ലാതല മത്സരങ്ങള്‍  ജനുവരി 15 മുതല്‍  20 വരെ തീയതികളില്‍  ചെന്നീര്‍ക്കര  ഐ.ടി.ഐ യില്‍ നടത്തും.  1999 ജനുവരി ഒന്നിന് ശേഷം  ജനിച്ച  ആര്‍ക്കും  സ്വയം ആര്‍ജ്ജിച്ച  നൈപുണ്യവുമായി  ഈ മത്സരത്തില്‍ മാറ്റുരയ്ക്കാം.  42 സ്‌കില്ലുകളില്‍  ആണ് ഇത്തവണ  സംസ്ഥാനതല മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഫെബ്രുവരി 22 മുതല്‍  24 വരെ കോഴിക്കോട്  സ്വപ്ന നഗരിയില്‍ നടക്കുന്ന  സംസ്ഥാനതല മത്സരത്തില്‍  ഒന്നാം സ്ഥാനം  ലഭിക്കുന്നവര്‍ക്ക്  ഒരു ലക്ഷം  രൂപയും  രണ്ടാം സ്ഥാനം  ലഭിക്കുന്നവര്‍ക്ക്  50000  രൂപയും   പങ്കെടുക്കുന്നവര്‍ക്കെല്ലാം  10000 രൂപയും  സര്‍ട്ടിഫിക്കറ്റുകളും  ലഭിക്കും.   തുടര്‍ന്നുളള ദേശീയ  അന്തര്‍ ദേശീയ  മത്സരങ്ങളില്‍  പങ്കെടുക്കുന്നതിന്  ഉതകുന്ന തരത്തിലുളള  വിദഗ്ധ പരിശീലനം  സര്‍ക്കാര്‍ ചെലവില്‍  ഇന്ത്യക്ക് അകത്തും പുറത്തും  ഇവര്‍ക്ക് ലഭ്യമാക്കും.   ദേശീയതലത്തില്‍  നിന്നും  തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്  2021 ല്‍ ചൈനയിലെ  ഷാങ്ഹായില്‍  നടക്കുന്ന  വേള്‍ഡ് സ്‌കില്‍സ് ഒളിമ്പിക്സില്‍  ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനും  അവസരം ലഭിക്കും.  www.indiaskillskerala.com എന്ന വെബ് സൈറ്റില്‍ ഡിസംബര്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാനുളള സൗകര്യം ഉണ്ട്.  വിശദവിവരങ്ങള്‍ക്ക്  മേല്‍ പറഞ്ഞ സൈറ്റ് സന്ദര്‍ശിക്കുകയോ  തൊട്ടടുത്തുളള  ഐ.ടി.ഐ ല്‍ അന്വേഷിക്കുകയോ  ചെയ്യുക.

date