Skip to main content

ചായക്ക് പകരം നെല്ലിക്കാ ജ്യൂസുമായി ആരോഗ്യ വകുപ്പ്

 യോഗത്തില്‍  പങ്കെടുത്തവര്‍ക്ക്  നെല്ലിക്കാ ജ്യൂസും വിവിധ പഴവര്‍ഗങ്ങളും നല്‍കി വ്യത്യസ്തമായി ആരോഗ്യ വകുപ്പ്. ആര്‍ദ്രം  ജനകീയ  ക്യാമ്പയിന്‍ സംബന്ധിച്ച്  ജില്ലാ കളക്ടറുടെ   അധ്യക്ഷതയില്‍  കൂടിയ തദ്ദേശ സ്വയംഭരണ  സ്ഥാപന തലവന്മാരുടെ യോഗത്തിലാണ്  ചായയും  എണ്ണ പലഹാരവും  ഒഴിവാക്കി  ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ്  മാതൃകയായത്. 

രോഗ പ്രതിരോധത്തിന്  ഊന്നല്‍  നല്‍കി ആരോഗ്യ രംഗത്ത്  നാം അഭിമുഖീകരിക്കുന്ന ജീവിതശൈലീ രോഗങ്ങളടക്കമുളള  പ്രശ്നങ്ങള്‍ക്ക്  സ്ഥായിയായ  പരിഹാരം കാണേണ്ടതുണ്ട്. ഇതിനായി  വ്യക്തിതലത്തിലും കുടുംബതലത്തിലും തൊഴിലിടങ്ങളിലും സ്‌കൂള്‍ കോളജ്  തലത്തിലും വലിയ രീതിയിലുളള  മാറ്റം വരുത്തുവാന്‍   കഴിയുന്ന  ജനപങ്കാളിത്തത്തോടെയുളള  പരിപാടികളാണ് നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.  

ആരോഗ്യകരമായ  ഭക്ഷണശീലം, വ്യായാമം, മാനസീകാരോഗ്യത്തിന്റെ  പ്രാധാന്യം, ലഹരി നിര്‍മ്മാര്‍ജനം, മാലിന്യ സംസ്‌കരണം,  നല്ല  ആരോഗ്യശീലങ്ങള്‍ രൂപപ്പെടുത്തല്‍  തുടങ്ങിയ  ആശയങ്ങളില്‍ ഊന്നി കൊണ്ടുളള പ്രചാരണ പരിപാടികളും  പ്രവര്‍ത്തനങ്ങളുമാണ് ക്യാമ്പെയിന്റെ ഭാഗമായി  നടപ്പിലാക്കുന്നതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (ആരോഗ്യം) അറിയിച്ചു. 

date